ADVERTISEMENT

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ പ്രഫഷനൽ ക്രിക്കറ്റ് ലീഗായ കെസിഎൽ ചാംപ്യൻമാർക്കു ലഭിക്കുക 30 ലക്ഷം രൂപയും റോളിങ് ട്രോഫിയും. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയാണു സമ്മാനം. വ്യക്തിഗത പുരസ്കാരങ്ങളടക്കം 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.

ചാംപ്യൻമാർക്ക് സമ്മാനിക്കുന്ന ട്രോഫി 31ന് തിരുവനന്തപുരത്ത് നടക്കുന്ന കെസിഎൽ ലോഞ്ചിങ് പരിപാടിയിൽ പ്രകാശനം ചെയ്യും. ലീഗിന്റെ അംബാസഡർകൂടിയായ നടൻ മോഹൻലാലും ക്രിക്കറ്റ് താരങ്ങളും മറ്റു പ്രമുഖരും പങ്കെടുക്കും. സെപ്റ്റംബർ 3 മുതൽ 19 വരെയാണ് ലീഗ് മത്സരങ്ങൾ.

English Summary:

30 lakhs for KCL champions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com