ADVERTISEMENT

ചെന്നൈ∙ ആദ്യ ഇന്നിങ്സിലെ സെഞ്ചറിക്കു പിന്നാലെ ബുച്ചി ബാബു ടൂർണമെന്റിലെ രണ്ടാം ഇന്നിങ്സിൽ ടീമിനെ വിജയത്തിലെത്തിക്കാൻ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത് ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷൻ. മധ്യപ്രദേശിനെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 41 റൺസ് നേടിയ ഇഷാന്റെ അപരാജിത കുതിപ്പാണ് നിർണായക മത്സരത്തിൽ ജാർഖണ്ഡിനു വിജയം നേടിക്കൊടുത്തത്. ആദ്യ ഇന്നിങ്സിൽ 114 പന്തുകൾ നേരിട്ട ഇഷാൻ 107 റൺസെടുത്തു. 86 പന്തുകളിൽനിന്നായിരുന്നു താരം സെഞ്ചറി പൂർത്തിയാക്കിയത്.

മധ്യപ്രദേശിനെതിരെ രണ്ടു വിക്കറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ 12 റൺസായിരുന്നു ജാർഖണ്ഡിനു ജയിക്കാൻ വേണ്ടിയിരുന്നത്. ബോളര്‍ ആകാശ് രജാവത്തിന്റെ രണ്ടു പന്തുകൾ സിക്സർ പറത്തിയ ഇഷാന്റെ ഹീറോയിസം ജാർഖണ്ഡിനു വിജയം സമ്മാനിക്കുകയായിരുന്നു. 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജാർഖണ്ഡ് മധ്യനിര തകർന്നതോടെയാണു പ്രതിരോധത്തിലായത്. 65ന് ഒന്ന് എന്ന നിലയിൽനിന്ന് 70 റൺസെടുക്കുന്നതിനിടെ ജാർഖണ്ഡിന്റെ അഞ്ച് വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു.

സമ്മർ‌ദമില്ലാതെ ബാറ്റു ചെയ്ത ഇഷാൻ, രജാവത്ത് എറിഞ്ഞ 55–ാം ഓവറിലെ രണ്ടാം പന്ത് സിക്സർ പറത്തി. അടുത്ത പന്തിൽ റണ്ണെടുത്തില്ലെങ്കിലും നാലാം പന്തും ബൗണ്ടറിയിലേക്കു നിലം തൊടാതെ പായിച്ച് ഇഷാൻ ടീമിനെ വിജയത്തിലെത്തിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് ഇഷാൻ അവസാനമായി രാജ്യാന്തര മത്സരത്തിന് ഇറങ്ങിയത്. മാനസിക സമ്മർദം ചൂണ്ടിക്കാട്ടി ടീമിൽനിന്ന് അവധിയെടുത്ത താരത്തിന് പിന്നീട് ദേശീയ ടീമിലേക്ക് അവസരം ലഭിച്ചിട്ടില്ല.

ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ‌പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നിർദേശം തള്ളിയ ഇഷാൻ കിഷനെ, വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലും താരത്തിനു മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ബിസിസിഐയുടെ നിര്‍ദേശ പ്രകാരമാണ് ഇഷാൻ കിഷൻ ബുച്ചി ബാബു ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയത്.

English Summary:

Ishan Kishan signals Jharkhand victory in heroic fashion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com