ADVERTISEMENT

ബെംഗളൂരു∙ കർണാടകയിലെ മഹാരാജ ട്വന്റി20 ട്രോഫിയിൽ വിജയിയെ തീരുമാനിക്കാൻ ഒരു മത്സരത്തിൽ ആവശ്യമായിവന്നത് മൂന്ന് സൂപ്പർ ഓവറുകൾ. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരത്തിൽ മൂന്ന് സൂപ്പർ ഓവറുകൾ ഉപയോഗിക്കുന്നത്. മഹാരാജ ട്രോഫിയിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്സും ഹൂബ്ലി ടൈഗേഴ്സും തമ്മിലുള്ള പോരാട്ടമാണ് മൂന്നു സൂപ്പർ ഓവറുകൾ വരെ നീണ്ടുപോയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഹൂബ്ലി ടൈഗേഴ്സ് 20 ഓവറിൽ 164 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരുവും 164 റൺസെടുത്തു.

ഇതോടെ മത്സരം ആദ്യ സൂപ്പർ ഓവറിലേക്കു പോയി. ‌ബെംഗളൂരു ക്യാപ്റ്റൻ മയങ്ക് അഗർവാൾ ആദ്യ പന്തിൽ പുറത്തായെങ്കിലും, ഈ ഓവറിൽ 10 റൺസ് ബെംഗളൂരു ബ്ലാസ്റ്റേഴ്സ് നേടി. ഹൂബ്ലി ടൈഗേഴ്സിന്റെ മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ മനീഷ് പാണ്ഡെ സിക്സ് അടിച്ച് സ്കോർ 10 റൺസിൽ എത്തിച്ചു. കളി രണ്ടാം സൂപ്പർ ഓവറിലേക്കു നീണ്ടു. രണ്ടു ടീമുകളും എട്ട് റൺസ് വീതം നേടിയതോടെ മൂന്നാം സൂപ്പർ ഓവർ ആരംഭിച്ചു.

മൂന്നാം ഓവറിൽ ബെംഗളൂരു ഉയർത്തിയ 13 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ഹൂബ്ലി ടൈഗേഴ്സ് എത്തി. മന്‍വന്ത് കുമാറിന്റെ രണ്ടു ബൗണ്ടറികളാണ് ടൈഗേഴ്സിനു തുണയായത്. ടൂർണമെന്റിലെ ആറു മത്സരങ്ങളിൽ അഞ്ചും ജയിച്ച ഹൂബ്ലി ടൈഗേഴ്സാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. നാലു വിജയങ്ങളിൽനിന്ന് എട്ടു പോയിന്റുള്ള ബെംഗളൂരു മൂന്നാമതാണ്.

English Summary:

3 Super Overs: Thrilling T20 Game Sets World Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com