ADVERTISEMENT

പരിചയ സമ്പത്തും യുവത്വവും ഒത്തുചേരുന്ന സംഘത്തെയാണ് ആതിഥേയ ടീമായ ട്രിവാൻഡ്രം റോയൽസ് പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ അണിനിരത്തുന്നത്. മുൻ കേരള ടീം ക്യാപ്റ്റൻ രോഹൻ പ്രേം, ഓൾറൗണ്ടർമാരായ അബ്ദുൽ ബാസിത്, സി.വി.വിനോദ് കുമാർ, എം.എസ്.അഖിൽ എന്നീ പരിചയ സമ്പന്നർക്കൊപ്പം ജൂനിയർ തലത്തിൽ മികവ് തെളിയിച്ചവരുടെ വൻ നിരയുമുണ്ട്. അബ്ദുൽ ബാസിത് ആണ് ക്യാപ്റ്റനും ഐക്കൺ താരവും. 6 ഓൾറൗണ്ടർമാരാണ് ടീമിന്റെ പവർ പാക്ക്. പ്രമുഖ പരിശീലകനായ പി.ബാലചന്ദ്രൻ നേതൃത്വം നൽകുന്ന കോച്ചിങ് ടീമിൽ സോണി ചെറുവത്തൂർ (ബോളിങ്) എസ്.മനോജ് (ബാറ്റിങ്) അഭിഷേക് മോഹൻ (ഫീൽഡിങ്) എന്നീ സ്പെഷലിസ്റ്റുകളുമുണ്ട്.

സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാറയും ചേർന്നുള്ള കൺസോർഷ്യമാണ് 2.5 കോടി രൂപയ്ക്കു ടീം ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. പ്രഥമ ഐസിഎൽ താര ലേലത്തിലെ ഏറ്റവും വിലയേറിയ താരത്തെ (എം.എസ്.അഖിൽ– 7.4 ലക്ഷം രൂപ) സ്വന്തമാക്കിയ ടീമിൽ സി.വി.വിനോദ് കുമാർ (5 ലക്ഷം) ആണ് വിലയേറിയ രണ്ടാമത്തെ താരം. പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന ടീം 28ന് തിരുവനന്തപുരത്തെത്തും. 

ടീം– ഓൾറൗണ്ടർ: പി.എ.അബ്ദുൽ ബാസിത്, എം.എസ്.അഖിൽ, സി.വി.വിനോദ് കുമാർ, സി.ജോഫിൻ ജോസ്, എസ്.എസ്.ഷാരോൺ, കെ.എൻ.ഹരികൃഷ്ണൻ. ബാറ്റർമാർ: രോഹൻ പ്രേം, റിയ ബഷീർ, ഗോവിന്ദ് ദേവ് ഡി.പൈ, എ.കെ.ആകർഷ്, വിഷ്ണു മേനോൻ രഞ്ജിത്ത്, പി.ജി.ഗിരീഷ്, എസ്.എൻ.അമീർഷാ, വിക്കറ്റ് കീപ്പർ ബാറ്റർ: വിഷ്ണുരാജ്,എസ്.സുബിൻ,പേസർമാർ: അഖിൻ സത്താർ, ടി.എസ്.വിനിൽ, ജോസ് എസ്.പെരയിൽ സ്പിന്നർമാർ: എം.യു.ഹരികൃഷ്ണൻ, ശ്രീഹരി എസ്. നായർ

English Summary:

Trivandrum Royals team participating in Kerala Cricket League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com