ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരങ്ങളായ ആശ ശോഭനയും മിന്നു മണിയും ആഭ്യന്തര ക്രിക്കറ്റിൽ ഇത്തവണ കേരളത്തിനായി കളിക്കില്ല. റെയിൽവേ ഉദ്യോഗസ്ഥരായ ഇരുവരോടും റെയിൽവേ ടീമിൽ കളിക്കാൻ മാനേജ്മെന്റ് നിർദേശിച്ചതോടെയാണിത്. ഇരുവർക്കും കേരള ക്രിക്കറ്റ് അസോസിയേഷൻ ടീം വിടാനുള്ള അനുമതി ലഭിച്ചു.

10 വർഷത്തോളം കേരള ടീമിൽ കളിച്ച മുൻ ക്യാപ്റ്റനായ ആശ റെയിൽവേയിൽ ജോലി കിട്ടിയതോടെ കേരളം വിട്ടെങ്കിലും കഴിഞ്ഞ 2 സീസണിൽ പുതുച്ചേരി ടീമിലാണു കളിച്ചത്. ഈ സീസണിൽ വീണ്ടും കേരളത്തിനു കളിക്കാൻ അനുമതി വാങ്ങിയിരുന്നു. ഇതിനിടെയാണ് രാജ്യാന്തര മത്സരങ്ങളിൽ തിളങ്ങിയ ആശയെ റെയിൽവേ തിരികെ വിളിച്ചത്. ഇപ്പോൾ ഇന്ത്യയുടെ ലോകകപ്പ് ക്യാംപിലാണ്.

തുടക്കം മുതൽ കേരള ടീമിനായി കളിച്ച മിന്നു മണി ഇന്ത്യൻ ടീമിലെത്തിയതിനു പിന്നാലെയാണ് ഏതാനും മാസം മുൻപ് റെയിൽവേയിൽ ജോലി ലഭിച്ചത്. 

English Summary:

Minnu Mani to play for Indian Railway cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com