ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ട്വന്റി20യിലും വെസ്റ്റിൻഡീസിനു ജയം; പരമ്പര
Mail This Article
×
തരൂബ (ട്രിനിഡാഡ്) ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ട്വന്റി20യിലും വെസ്റ്റിൻഡീസിനു ജയം. തരൂബയിലെ ബ്രയൻ ലാറ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന മത്സരത്തിൽ 30 റൺസിനു ജയിച്ച വിൻഡീസ് മൂന്നു മത്സര പരമ്പര ഉറപ്പിച്ചു. ആദ്യ മത്സരം വിൻഡീസ് 7 വിക്കറ്റിനു ജയിച്ചിരുന്നു.
സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 6ന് 179. ദക്ഷിണാഫ്രിക്ക– 19.4 ഓവറിൽ 149നു പുറത്ത്.
ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 14 ഓവറിൽ 4ന് 111 എന്ന നിലയിൽ നിന്നാണ് വലിയ സ്കോറിലേക്കു കുതിച്ചത്. ഷായ് ഹോപ് (22 പന്തിൽ 41), റോവ്മാൻ പവൽ (22 പന്തിൽ 35) എന്നിവരുടെ ഇന്നിങ്സുകളാണ് വിൻഡീസിനു കരുത്തായത്.
English Summary:
West Indies win
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.