ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാരിസ് ഒളിംപിക്സിൽ ഇരട്ടമെഡലുമായി ചരിത്രമെഴുതിയ ഷൂട്ടിങ് താരം മനു ഭാക്കർ. സമൂഹമാധ്യമങ്ങളിലൂടെയാണ്, സൂര്യകുമാറിനൊപ്പമുള്ള ചിത്രം മനു ഭാക്കർ പങ്കുവച്ചത്. മനു ഭാക്കർ ബാറ്റിങ് പൊസിഷനിലും, സൂര്യകുമാർ യാദവ് ഷാർപ് ഷൂട്ടറേപ്പോലെയും പോസ് ചെയ്യുന്ന ചിത്രം വൈറലാവുകയും ചെയ്തു.

‘ഇന്ത്യയുടെ മിസ്റ്റർ 360നൊപ്പം പുതിയൊരു കളിയുടെ ടെക്നിക്കുകൾ പഠിക്കുന്നു’– സൂര്യകുമാർ യാദവിനെ ടാഗ് ചെയ്ത് മനു ഭാക്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതിനിടെ, കായിക രംഗത്ത് തനിക്ക് പ്രിയപ്പെട്ട താരങ്ങളുടെ പേരും ഒരു അഭിമുഖത്തിൽ മനു ഭാക്കർ വെളിപ്പെടുത്തി. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ, അവസരം ലഭിച്ചാൽ ഒരു ദിവസം പൂർണമായും ചെലവഴിക്കാൻ ആഗ്രഹിക്കുന്ന കായിക താരമാരമെന്ന ചോദ്യം മനു ഭാക്കറിനു മുന്നിൽ ഉയർന്നിരുന്നു.

‘‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചില താരങ്ങളുടെ പേരു പറായം. ഉസൈൻ ബോൾട്ട് അവരിൽ ഒരാളാണ്. അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം ഞാൻ പലതവണ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കായിക മേഖലയിലെ വളർച്ചയും എനിക്കറിയാം. അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും ഞാൻ കണ്ടിട്ടുമുണ്ട്’ – മനു ഭാക്കർ പറഞ്ഞു.

ഇന്ത്യൻ കായികമേഖലയിൽ നിന്നുള്ള താരങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് മനു ഭാക്കറിന്റെ ഉത്തരം ഇങ്ങനെ:

‘‘ഇന്ത്യയിലെ താരങ്ങളെയെടുത്താൽ സച്ചിൻ തെൻഡുൽക്കർ, എം.എസ്. ധോണി, വിരാട് കോലി എന്നിവരാണ് ഞാൻ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന താരങ്ങൾ. ഇവരിൽ ആർക്കെങ്കിലുമൊപ്പം ഒരു മണിക്കൂർ ചെലവഴിക്കാൻ അവസരം ലഭിച്ചാൽപോലും അതൊരു വലിയ ബഹുമതിയായിരിക്കും’ – മനു ഭാക്കർ പ്രതികരിച്ചു.

English Summary:

Manu Bhaker 'Learning Techniques of New Sport' as Ace Shooter Meets Up With Suryakumar Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com