ഓപ്പണർ പാത്തും നിസങ്കയ്ക്ക് സെഞ്ചറി (127*); ഇംഗ്ലിഷ് തട്ടകത്തിലെ മൂന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് ജയം
Mail This Article
×
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് മുന്നോട്ടുവച്ച 219 റൺസ് വിജയലക്ഷ്യം ഓപ്പണർ പാത്തും നിസങ്കയുടെ (127 നോട്ടൗട്ട്) അപരാജിത സെഞ്ചറിയുടെ ബലത്തിലാണ് 2 വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നത്. നിസങ്കയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 325, രണ്ടാം ഇന്നിങ്സ് 156. ശ്രീലങ്ക ഒന്നാം ഇന്നിങ്സ് 263, രണ്ടാം ഇന്നിങ്സ് 2ന് 219.
ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ടും ലങ്കൻ ഓൾറൗണ്ടർ കമിന്ദു മെൻഡിസും പ്ലെയർ ഓഫ് ദ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട്, ഇതിനോടകം പരമ്പര സ്വന്തമാക്കിയിരുന്നെങ്കിലും മൂന്നാം ടെസ്റ്റിലെ ജയത്തോടെ സമ്പൂർണ തോൽവി ഒഴിവാക്കാൻ ലങ്കയ്ക്കു സാധിച്ചു.
English Summary:
Sri Lanka won third test against England by 8 wickets
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.