ADVERTISEMENT

ബെംഗളൂരു∙ ഫസ്റ്റ് ക്ലാസ് സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഗോവയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്ത് യുവതാരം അർജുൻ തെൻഡുൽക്കർ. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമായ അർജുൻ കർണാടകയ്ക്കെതിരായ മത്സരത്തിൽ നേടിയത് ഒൻപതു വിക്കറ്റ്. കർണാടകയിലെ ഡോ. കെ. തിമ്മപ്പയ്യ സ്മാരക ടൂർണമെന്റില്‍ കർണാടക ഇലവനെതിരെ 26.3 ഓവറുകൾ പന്തെറിഞ്ഞ അർജുൻ 87 റണ്‍സ് വഴങ്ങിയാണ് ഒൻപതു വിക്കറ്റുകൾ വീഴ്ത്തിയത്.

കർണാടകയുടെ അണ്ടര്‍ 19, അണ്ടർ 23 താരങ്ങളാണ് പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നത്. നികിൻ ജോസ്, ശരത് ശ്രീനിവാസ് എന്നിവരായിരുന്നു കർണാടക ടീമിലെ പ്രധാന താരങ്ങൾ. ആദ്യ ഇന്നിങ്സിൽ 36.5 ഓവറുകളിൽനിന്ന് 103 റൺസെടുത്ത് കർണാടക പുറത്തായി. അർജുൻ തെൻഡുൽക്കർ 41 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്സിൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ ഗോവ ഉയർത്തിയത് 413 റൺസ്. അഭിനവ് തേജ്‌‍റാണ (109) സെഞ്ചറി നേടിയപ്പോൾ മൻതൻ ഗുട്കർ ഗോവയ്ക്കായി അര്‍ധ സെഞ്ചറിയും (69) സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ കർണാടക അടിച്ചെടുത്തത് 30.4 ഓവറിൽ 121 റൺസ്. രണ്ടാം ഇന്നിങ്സിൽ 13.3 ഓവറുകൾ പന്തെറിഞ്ഞ അർജുൻ 46 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ വീഴ്ത്തി. മത്സരത്തിൽ 189 റൺസ് വിജയമാണ് ഗോവ സ്വന്തമാക്കിയത്. മുംബൈയുടെ താരമായിരുന്ന അർജുൻ കൂടുതൽ അവസരങ്ങൾ തേടിയാണ് ഗോവയിലേക്കു മാറിയത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് അർജുൻ തെൻഡുല്‍ക്കർ.

24 വയസ്സുകാരനായ അർജുൻ സീനിയർ തലത്തിൽ 49 മത്സരങ്ങളിൽനിന്ന് 68 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസിൽ 13 മത്സരങ്ങളുടെ ഭാഗമായ താരം 21 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‍രാജ് സിങ്ങിനു കീഴിലാണ് അർജുൻ നേരത്തേ പരിശീലിച്ചിരുന്നത്.

English Summary:

9-87 in 26.3 Overs: Arjun Tendulkar's bowling show against Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com