ADVERTISEMENT

ദുബായ് ∙ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. ബാറ്റർമാരുടെ റാങ്കിങ്ങിൽ വിരാട് കോലി ആദ്യ പത്തിൽ നിന്നു പുറത്തായപ്പോൾ ഋഷഭ് പന്ത് ആദ്യ പത്തിലേക്ക് തിരിച്ചെത്തി. ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ നിരാശപ്പെടുത്തിയ കോലി, 5 സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 12–ാം റാങ്കിലേക്ക് താഴ്ന്നു.

ബംഗ്ലദേശിനെതിരെ സെഞ്ചറിയുമായി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച ഋഷഭ് പന്ത് ആറാം റാങ്കിലെത്തി. 5–ാം റാങ്കിലുള്ള യശസ്വി ജയ്സ്വാളാണ് ബാറ്റിങ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരം. 5 സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (10) ആദ്യ പത്തിൽ സ്ഥാനം നിലനിർത്താനായി.

ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനാണ് രണ്ടാം റാങ്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com