ADVERTISEMENT

കാൻപുർ∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ബംഗ്ലദേശ് 233 റൺസിന് ഓൾഔട്ട്.  സെഞ്ചറിയുമായി മൊമീനുൽ ഹഖ് പുറത്താകാതെനിന്നു. 194 പന്തുകൾ നേരിട്ട മൊമിനുൽ ഹഖ് 107 റൺസെടുത്തു. മത്സരത്തിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല.

35 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ് നാലാം ദിവസം ബംഗ്ലദേശ് ബാറ്റിങ് തുടങ്ങിയത്. മുഷ്ഫിഖർ റഹിം (32 പന്തിൽ 11), ലിറ്റൻ ദാസ് (30 പന്തിൽ 13), ഷാക്കിബ് അൽ ഹസൻ (17 പന്തിൽ ഒൻപത്), മെഹ്ദി ഹസൻ മിറാസ് (42 പന്തിൽ 20), തൈജുൽ ഇസ്‍ലാം (എട്ട് പന്തിൽ അഞ്ച്), ഹസൻ മഹ്മൂദ്(ഒന്ന്), ഖാലിദ് അഹമ്മദ് (പൂജ്യം) എന്നിവരാണ് നാലാം ദിവസം പുറത്തായത്. സ്കോർ 112 ൽ നിൽക്കെ മുഷ്ഫിഖർ റഹീമിനെ ജസ്പ്രീത് ബുമ്ര ബോൾ‍ഡാക്കുകയായിരുന്നു. ബുമ്രയുടെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ട മുഷ്ഫിഖർ, ബോൾ ഒഴിവാക്കിവിടുകയായിരുന്നു. ഇതോടെ താരം ബോൾ‍ഡായി.

50–ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശർമ തകർപ്പൻ ക്യാച്ചെടുത്താണ് ലിറ്റൻ ദാസിനെ മടക്കിയത്. ‌ഷാക്കിബ് അൽ ഹസനെ പുറത്താക്കിയത് സ്പിന്നർ ആർ. അശ്വിനായിരുന്നു. മെഹ്ദി ഹസൻ മിറാസിനെയും തൈജുൽ ഇസ്‍ലാമിനെയും പുറത്താക്കിയ ബുമ്ര വിക്കറ്റു നേട്ടം മൂന്നാക്കി ഉയർത്തി.

വാലറ്റത്ത് ഹസൻ മഹ്മൂദിനെ മുഹമ്മദ് സിറാജ് എൽബിഡ്ബ്ല്യുവിൽ കുടുക്കി. സ്പിന്നര്‍ രവീന്ദ്ര ജഡേജ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് ഖാലിദ് അഹമ്മദിനെയും മടക്കിയതോടെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശിന്റെ പതനം പൂർണമായി.

English Summary:

India vs Bangladesh second test day2 update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com