ADVERTISEMENT

ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) വീണ്ടും ‘ഹിറ്റടിക്കാൻ’ സഞ്ജു സാംസൺ – രാഹുൽ ദ്രാവിഡ് കൂട്ടുകെട്ട്. വർഷങ്ങളായി രാജസ്ഥാൻ ടീമിനെ നയിക്കുന്ന കേരള താരം, ടീമിന്റെ പരിശീലകനായി തിരിച്ചെത്തിയ രാഹുൽ ദ്രാവിഡിന് കീഴിൽ പരിശീലിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ കൂട്ടുകെട്ട് രാജസ്ഥാൻ റോയൽസിനെ ഐപിഎലിൽ കിരീടവിജയത്തിലേക്കു നയിക്കുന്നത് കാത്തിരിക്കുകയാണെന്ന് ഒട്ടേരെ ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

രാജസ്ഥാൻ റോയൽസിൽവച്ച് വർഷങ്ങൾക്കു മുൻപ് സഞ്ജുവും രാഹുൽ ദ്രാവിഡും കണ്ടുമുട്ടിയ കാലത്തെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വിഡിയോയാണ് രാജസ്ഥാൻ റോയൽസ് പങ്കുവച്ചതിൽ ഒന്ന്. തുടർന്ന് സഞ്ജു രാജസ്ഥാൻ റോയൽസിൽ കളിക്കുന്നതും വർഷങ്ങൾക്കു ശേഷം ടീമിന്റെ നായകനായി രാഹുൽ ദ്രാവിഡിനൊപ്പം സഹതാരങ്ങളുടെ പ്രകടനം വീക്ഷിക്കുന്നതും പങ്കുവച്ച വിഡിയോയിലുണ്ട്.

സഞ്ജു നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുന്നത് വീക്ഷിക്കുന്ന രാഹുൽ ദ്രാവിഡിന്റെ വിഡിയോയാണ് രാജസ്ഥാൻ റോയൽസ് പങ്കുവച്ചതിൽ മറ്റൊന്ന്. സഞ്ജു മികച്ചൊരു ഷോട്ട് പായിക്കുമ്പോൾ, ‘ഷോട്ട് സഞ്ജു, ലവ്‌ലി ഷോട്ട്’ എന്ന് പ്രോത്സാഹിപ്പിക്കുന്ന ദ്രാവിഡിന്റെ ദൃശ്യങ്ങളും ഈ വിഡിയോയിലുണ്ട്. ക്ലാസും മാസും സംയോജിപ്പിച്ച സഞ്ജുവിന്റെ ബാറ്റിങ് പരിശീലനം സാകൂതം വീക്ഷിക്കുന്ന ദ്രാവിഡിനെ ഈ വിഡിയോയിൽ കാണാം.

ബംഗ്ലദേശിനെതിരെ ഈ മാസം ആറിന് ആരംഭിക്കുന്ന ട്വന്റി20 പരമ്പയിൽ ഇന്ത്യൻ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാണ് സഞ്ജു. ഇത്തവണ മികച്ച പ്രകടനം കാഴ്ചവച്ച് ട്വന്റി20 ടീമിൽ സ്ഥിരം സാന്നിധ്യമാകാമെന്ന പ്രതീക്ഷയിലാണ് മലയാളി താരം. ദുലീപ് ട്രോഫിയിലെ തകർപ്പൻ സെഞ്ചറി പ്രകടനത്തിലൂടെ സഞ്ജു ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാനി ട്രോഫിയിൽനിന്ന് മാറ്റിനിർത്തി സഞ്ജുവിനെ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയത്.

English Summary:

Sanju Samson Reunites With Coach Rahul Dravid In RR Camp Ahead Of Bangladesh T20Is

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com