ADVERTISEMENT

ദുബായ്∙ വനിതാ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരം നിർണായകമാണെന്നും നിലവിൽ ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നാണ് ശ്രീലങ്കയെന്നും ഇന്ത്യൻ ടീം ഓപ്പണർ ഷെഫാലി വർമ. ലോകകപ്പിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ 6 വിക്കറ്റ് ജയത്തിനു പിന്നാലെയായിരുന്നു ഷെഫാലിയുടെ പ്രതികരണം.

‘പാക്കിസ്ഥാനെതിരായ ജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാൽ കരുത്തരായ ശ്രീലങ്കയെയാണ് അടുത്ത മത്സരത്തിൽ നേരിടേണ്ടത്. കഴിഞ്ഞ ഏഷ്യ കപ്പ് ഫൈനലിൽ ഞങ്ങളെ തോൽപിച്ച ടീമാണ് അവർ. ആ ഫോം അവർ ലോകകപ്പിലും തുടരുകയാണ്’ ഷെഫാലി പറഞ്ഞു.

നാളെ രാത്രി 7.30നാണ് ഇന്ത്യ– ശ്രീലങ്ക മത്സരം. അതിനു പിന്നാലെ 13ന് ഓസ്ട്രേലിയയ്ക്കെതിരെയാണ്  ഇന്ത്യയുടെ അവസാന മത്സരം. രണ്ടു മത്സരങ്ങളിലും മികച്ച റൺറേറ്റോടെ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാൻ സാധിക്കൂ.

English Summary:

Shafali Verma says SriLanka cricket team is strong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com