ADVERTISEMENT

ഹൈദരാബാദ്∙ ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ടിൽ വാടി ബംഗ്ലദേശ്. 111 റൺസെടുത്ത് സഞ്ജു പുറത്തായപ്പോൾ, താരത്തിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് ബംഗ്ലദേശ് സ്പിന്നര്‍ റിഷാദ് ഹുസെയ്നാണ്. താരത്തിന്റെ പത്താം ഓവറിലെ അഞ്ച് പന്തുകളാണ് സഞ്ജു തുടർച്ചയായി സിക്സർ പറത്തിയത്. ആദ്യ പന്തു വിട്ടുകളഞ്ഞ ശേഷമായിരുന്നു മലയാളി താരത്തിന്റെ വെടിക്കെട്ട്.

ഈ ഓവറിൽ മാത്രം 30 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ട്വന്റി20 ക്രിക്കറ്റിൽ ഒരോവറിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനു സാധിച്ചു. ഒരോവറിൽ 36 റൺസടിച്ച് ചരിത്രമെഴുതിയ യുവരാജ് സിങ്ങും രോഹിത് ശർമയുമാണ് മലയാളി താരത്തിനു മുന്നിലുള്ളത്.

ബംഗ്ലദേശിനെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറി കൂടിയാണിത്. 22 പന്തുകളിൽനിന്നായിരുന്നു സഞ്ജു അർധ സെഞ്ചറിയിലെത്തിയത്. 23 പന്തുകളിൽ 50 തികച്ച രോഹിത് ശർമയെയാണ് ഇക്കാര്യത്തിൽ സഞ്ജു മറികടന്നത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസാണ് ഹൈദരാബാദില്‍ അടിച്ചത്. 40 പന്തുകളിൽനിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയിലെത്തിയത്. എട്ട് സിക്സുകളും 11 ഫോറുകളും സഞ്ജു ഹൈദരാബാദിൽ ബൗണ്ടറി കടത്തി.

English Summary:

Sanju Samson hit five sixes in single over against Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com