ബാബറിനെത്തന്നെ പുറത്താക്കി പാക്ക് പരിഹാരക്രിയ; ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരും ടീമിലില്ല!
Mail This Article
കറാച്ചി ∙ ഇംഗ്ലണ്ടിനെതിരെ രണ്ടും മൂന്നും ടെസ്റ്റുകൾക്കുള്ള ടീമിൽ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ ഉൾപ്പെടുത്താതെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. തുടർ തോൽവികളും ആഭ്യന്തര പ്രശ്നങ്ങളും ടീമിനെ വലയ്ക്കുന്നതിനിടെയാണ് ടീമിലെ ഏറ്റവും മികച്ച ബാറ്ററെ തന്നെ പുറത്തിരുത്തി പാക്കിസ്ഥാന്റെ പരിഹാരക്രിയ.
മുൾട്ടാനിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 556 റൺസ് നേടിയിട്ടും പാക്കിസ്ഥാൻ ഇന്നിങ്സ് തോൽവി വഴങ്ങിയിരുന്നു. ടെസ്റ്റിൽ പാക്കിസ്ഥാന്റെ തുടർച്ചയായ 6–ാം തോൽവിയായിരുന്നു ഇത്. രണ്ട് ഇന്നിങ്സിലുമായി 35 റൺസ് മാത്രമാണ് ബാബറിനു നേടാനായത്.
മുൻനിര പേസർമാരായ ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയില്ല. മുൻ അംപയർ അലിം ദർ, മുൻ താരങ്ങളായ അക്വിബ് ജാവേദ്, അസ്ഹർ അലി, ആസാദ് ഷഫീഖ് എന്നിവരുൾപ്പെട്ട സിലക്‌ഷൻ സമിതിയുടേതാണ് തീരുമാനം.