ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ താരങ്ങൾ പൊരുതാതെ വീണ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചിൽ തകർപ്പന്‍ ബാറ്റിങ് പ്രകടനവുമായി ന്യൂസീലൻഡ് താരങ്ങൾ. ഡെവോൺ കോൺവെ അർധ സെഞ്ചറിയുമായി  മുന്നിൽനിന്നു നയിച്ചപ്പോൾ 50 ഓവറിൽ ‍മൂന്നു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിലാണ് ന്യൂസീലൻഡ്. 105 പന്തുകൾ നേരിട്ട ഡെവോൺ കോൺവെ 91 റൺസെടുത്തു പുറത്തായി. രചിൻ രവീന്ദ്രയും (34 പന്തിൽ 22), ഡാരിൽ മിച്ചലുമാണു (39 പന്തിൽ 14) ക്രീസിൽ. കിവീസിന് നിലവിൽ 134 റൺസിന്റെ ലീഡുണ്ട്. മത്സരത്തിന്റെ രണ്ടാം ദിനം വെളിച്ചക്കുറവു മൂലം കളി നേരത്തേ അവസാനിപ്പിച്ചു.

ക്യാപ്റ്റൻ ടോം ലാഥമും (49 പന്തില്‍ 15), വിൽ യങ്ങുമാണ് (73 പന്തിൽ 33) പുറത്തായ മറ്റു ബാറ്റർമാർ. ഇന്ത്യൻ ബാറ്റർമാർ തകർന്നടിഞ്ഞ പിച്ചിൽ സൂക്ഷ്മതയോടെയായിരുന്നു ന്യൂസീലൻഡിന്റെ ബാറ്റിങ്. സ്കോർ 67 ൽ നിൽക്കെ ടോം ലാഥത്തെ കുൽദീപ് യാദവ് എൽബിഡബ്ല്യു ആക്കിയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. മത്സരത്തിന്റെ 37–ാം ഓവറിൽ വിൽ യങ്ങും മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തിൽ കുൽദീപ് യാദവ് ക്യാച്ചെടുത്താണ് യങ്ങിനെ മടക്കിയത്. കോൺവെ അശ്വിന്റെ പന്തിൽ ബോൾഡായി.

ഇന്ത്യ 46ന് പുറത്ത്

ആദ്യ ഇന്നിങ്സിൽ ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46 റൺസെടുത്തു പുറത്തായി. ഇന്ത്യൻ ബാറ്റർമാരിൽ അഞ്ചു പേർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 49 പന്തിൽ 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ഇന്നിങ്സിൽ പിറന്നത്. 2020 ൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ 36 റൺസിനു പുറത്തായിട്ടുണ്ട്. 1974ൽ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്സിൽ 42 റൺസിനും ഓൾഔട്ടായി.

kohli-1248
പുറത്തായപ്പോൾ വിരാട് കോലിയുടെ നിരാശ. Photo: X@Johns

63 പന്തുകൾ നേരിട്ട ഓപ്പണർ യശസ്വി ജയ്സ്വാൾ 13 റൺസെടുത്തും പുറത്തായി. ന്യൂസീലൻഡിനായി ഫാസ്റ്റ് ബോളർ മാറ്റ് ഹെൻറി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. വിൽ ഒറൂക്ക് നാലു വിക്കറ്റുകൾ വീതം സ്വന്തമാക്കി. വിരാട് കോലി, സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരാണ് ഇന്ത്യൻ നിരയിൽ പൂജ്യത്തിനു പുറത്തായത്.ഏഴാം ഓവറിൽ പേസർ ടിം സൗത്തിയുടെ പന്തിൽ രോഹിത് ബോൾഡാകുകയായിരുന്നു. വിൽ ഒറൂകിന്റെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്തു കോലിയെയും മടക്കി. പിന്നാലെ മാറ്റ് ഹെൻറിയുടെ പന്തിൽ സർഫറാസും പുറത്തായി. 

ആറു പന്തുകൾ നേരിട്ട രാഹുലിനെ കിവീസ് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ ക്യാച്ചെടുത്തു മടക്കി. മാറ്റ് ഹെൻറിയുടെ പന്തിൽ ജഡേജയും പുറത്തായി. ലഞ്ചിനു പിന്നാലെ നേരിട്ട ആദ്യ പന്തിൽ അശ്വിനും പുറത്തായി. സ്കോർ 39ൽ നിൽക്കെ പൊരുതിനിന്ന ഋഷഭ് പന്തിനെ മാറ്റ് ഹെൻറി ടോം ലാഥത്തിന്റെ കൈകളിലെത്തിച്ചു. വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ ഇന്ത്യ 31.2 ഓവറിൽ 46 റൺസിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു.

പുറത്തായപ്പോൾ കെ.എൽ. രാഹുലിന്റെ നിരാശ. Photo: X@Johns
പുറത്തായപ്പോൾ കെ.എൽ. രാഹുലിന്റെ നിരാശ. Photo: X@Johns
English Summary:

India vs New Zealand First Test, Day 2 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com