ADVERTISEMENT

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനു വേണ്ടി സ്വന്തം പ്രതിഫലം വെട്ടിക്കുറിച്ച് ക്യാപ്റ്റൻ പാറ്റ് കമിൻസ്. അടുത്ത സീസണിലേക്ക് ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച് ക്ലാസനെ നിലനിർത്തുന്നതിനാണ് ഓസ്ട്രേലിയൻ താരം പ്രതിഫലത്തിൽ കുറവുവരുത്തിയതെന്നാണു വിവരം. ലേലത്തിനു മുൻപ് നിലനിർത്തുന്ന താരങ്ങളിൽ ഹൈദരബാദ് പ്രഥമ പരിഗണന നൽകുന്നത് ഹെൻറിച് ക്ലാസനാണ്.

പാറ്റ് കമിൻസിനെയും അഭിഷേക് ശർമയെയും ടീം നിലനിർത്തും. ആറു പേരെ നിലനിര്‍ത്താൻ അനുവാദമുണ്ടെങ്കിലും ബാക്കി താരങ്ങളെ ലേലത്തിൽ പിടിക്കാനാണു ടീമിന്റെ നീക്കം. നിലനിർത്തുന്ന ആദ്യ താരമെന്ന നിലയ്ക്ക് ക്ലാസന് 23 കോടി രൂപ പ്രതിഫലം നൽകാനാണ് ഹൈദരാബാദ് തീരുമാനിച്ചിരിക്കുന്നത്. കമിൻസിന് 18 കോടിയും അഭിഷേക് ശര്‍മയ്ക്ക് 14 കോടിയും ലഭിക്കും. കഴിഞ്ഞ ലേലത്തിന് 20.50 കോടി രൂപയ്ക്കാണ് ഹൈദരാബാദ് കമിൻ‌സിനെ സ്വന്തമാക്കിയത്.

എന്നാൽ ഇത്തവണ ടീമിനെ മെച്ചപ്പെടുത്താനായി കമിൻസ് തന്റെ പ്രതിഫലം കുറയ്ക്കാൻ തയാറാകുകയായിരുന്നു. പുതിയ സീസണിലേക്കുള്ള വരുമാനത്തിൽ 12.2 ശതമാനം കുറവു വരുത്താനാണ് കമിൻസ് തീരുമാനിച്ചിരിക്കുന്നത്. രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങളെ നിലനിർത്താൻ 75 കോടി വരെ ആകെ മുടക്കാൻ ടീമുകൾക്ക് അനുവാദമുണ്ട്. പ്രധാന താരങ്ങളെ മാത്രം നിലനിർത്തിയാൽ മതിയെന്നാണ് ഹൈദരാബാദിന്റെ നിലപാട്.

ഓസീസ് താരം ട്രാവിസ് ഹെഡ്, ഇന്ത്യൻ യുവതാരം നിതിഷ് കുമാർ റെഡ്ഡി എന്നിവരെയും ഹൈദരാബാദ് നിലനിർത്തിയേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ സീസണിൽ ഐപിഎൽ ഫൈനൽ വരെയെത്തിയ ഹൈദരാബാദ്, കലാശപ്പോരിൽ കൊൽക്കറ്റ് നൈറ്റ് റൈഡേഴ്സിനോടു തോറ്റിരുന്നു. അടുത്ത സീസണിലും കമിൻസ് തന്നെ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കും.

English Summary:

Pat Cummins' Selfless Decision Helped SRH Retain Heinrich Klaasen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com