ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് മൂന്നു താരങ്ങളെ മാത്രം നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ക്യാപ്റ്റൻ വിരാട് കോലിക്ക് ആര്‍സിബി 21 കോടി രൂപ നൽകും. വിവിധ ടീമുകൾ താരങ്ങൾക്കായി മുടക്കിയതിൽ രണ്ടാമത്തെ വലിയ തുകയാണിത്. ഇന്ത്യൻ താരങ്ങളായ രജത് പാട്ടീദാർ (11 കോടി), പേസർ യാഷ് ദയാൽ (അഞ്ചു കോടി) എന്നിവരെയും ആർസിബി നിലനിർത്തിയിട്ടുണ്ട്. അതേസമയം പേസർ മുഹമ്മദ് സിറാജ് ടീമിനു പുറത്തായി. വിദേശതാരങ്ങളെയടക്കം ടീമിന് അടുത്ത മാസം നടക്കുന്ന ലേലത്തിൽനിന്ന് കണ്ടെത്തേണ്ടിവരും.

ലക്നൗ സൂപ്പർ ജയന്റ്സ് വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനെ 21 കോടി രൂപ നൽകി നിലനിർത്തി. ലക്നൗ നിലനിർത്തിയ ഏക വിദേശ താരമാണ് പുരാന്‍. ക്യാപ്റ്റൻ കെ.എൽ. രാഹുൽ ടീം വിട്ട് ലേലത്തിന്റെ ഭാഗമാകും. ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയി, പേസർ മയങ്ക് യാദവ് എന്നിവർക്ക് 11 കോടി രൂപ വീതം നൽകും. മൊഹ്സിൻ ഖാൻ (നാലു കോടി), ആയുഷ് ബദോനി (നാലു കോടി) എന്നിവരും ലക്നൗ നിലനിര്‍ത്തിയ താരങ്ങളിൽ പെടും.

ഓൾ റൗണ്ടർ അക്ഷര്‍ പട്ടേൽ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാകുമെന്ന് ഏറക്കുറെ ഉറപ്പായി. 16.50 കോടി നൽകിയാണ് ഡൽഹി അക്ഷറിനെ ടീമിനൊപ്പം നിർത്തിയത്. സ്പിന്നർ കുൽദീപ് യാദവിന് 13.25 കോടി ലഭിക്കും. ട്രിസ്റ്റൻ സ്റ്റബ്സ് (10 കോടി), അഭിഷേക് പൊറേൽ (നാലു കോടി) എന്നിവരാണ് ഡൽഹി നിലനിർത്തിയ മറ്റു താരങ്ങൾ. നിലവിലെ ക്യാപ്റ്റനായ ഋഷഭ് പന്ത് ടീം വിടുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

English Summary:

Indian Premier League, Royal Challengers Bengaluru, Lucknow Super Giants, Delhi Capitals Retentions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com