ADVERTISEMENT

കൊൽക്കത്ത∙ കഴിഞ്ഞ ഐപിഎല്ലിലെ കിരീടനേട്ടത്തിനു പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റിനോട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പ്രതിഫലം കൂട്ടിച്ചോദിച്ചതായി റിപ്പോർട്ട്. 30 കോടി രൂപയാണ് ഐപിഎൽ 2025 സീസണ്‍ കളിക്കാൻ ശ്രേയസ് അയ്യർ ആവശ്യപ്പെട്ടത്. ക്യാപ്റ്റനെ നിലനിർത്താൻ ടീമിന് താൽപര്യമുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ തുക നൽകാന്‍ സാധിക്കില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. തുടർന്നാണ് ശ്രേയസ് അയ്യർ ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. ശ്രേയസ് അയ്യർ ഈ മാസം നടക്കുന്ന താരലേലത്തിൽ പങ്കെടുക്കും. ലേലത്തിൽ വലിയ തുക പ്രതീക്ഷിച്ചാണു ശ്രേയസിന്റെ നീക്കം.

ശ്രേയസ് ടീം വിട്ടതിനെക്കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ പ്രതികരിക്കുകയും ചെയ്തു. ‘‘ശ്രേയസിനെ നിലനിര്‍ത്തുകയെന്നത് ഞങ്ങളുടെ ആദ്യത്തെ ചോയ്സായിരുന്നു. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. ഭാരിച്ച ചുമതലയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഞങ്ങൾ അദ്ദേഹത്തിന്റെ പ്രകടനം ആസ്വദിച്ചു. പക്ഷേ ആളുകൾ അവരുടേതായ തീരുമാനങ്ങളാണ് എടുക്കുന്നത്. ഏതാണോ നല്ലത് അതിനു പിന്നാലെ അവർ പോകും.’’– വെങ്കി മൈസൂർ വ്യക്തമാക്കി.

2022 ലെ താരലേലത്തിൽ 12.25 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ കൊൽക്കത്ത വാങ്ങിയത്. തുടർന്നുള്ള സീസണുകളിലും ശ്രേയസിന് ഇതേ തുക തന്നെയാണു നൽകിയിരുന്നത്. ഐപിഎൽ ലേലത്തിനു മുന്നോടിയായി നിലനിർത്തിയവരിൽ ഹെൻറിച് ക്ലാസനാണ് വിലയേറിയ താരം. 23 കോടി രൂപ നൽകിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ക്ലാസനെ നിലനിർത്തിയത്.

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വിരാട് കോലിക്ക് 21 കോടി നൽകി. ലക്നൗ സൂപ്പർ ജയന്റ്സ് വിൻഡീസ് താരം നിക്കോളാസ് പുരാനും ഇതേ തുകയാണു നൽകിയത്. റിങ്കു സിങ്ങാണ് അടുത്ത സീസണിലേക്ക് കൊൽക്കത്ത നിലനിർത്തിയ വിലയേറിയ താരം. 13 കോടി രൂപയാണു താരത്തിനായി കൊൽക്കത്ത മുടക്കിയത്. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, ഹര്‍ഷിത് റാണ, രമൺദീപ് സിങ് എന്നിവരെയും കൊൽക്കത്ത നിലനിർത്തി.

English Summary:

Why Shreyas Iyer leave KKR? Venky Mysore explain the reason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com