ADVERTISEMENT

മുംബൈ∙ ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്ത് പുറത്തായതിനെച്ചൊല്ലി വിവാദം. 22–ാം ഓവറിൽ അജാസ് പട്ടേലിന്റെ ബോളിലാണ് ഋഷഭ് പന്ത് പുറത്തായത്. 57 ബോളിലാണ് 64 റൺസെടുത്ത പന്ത് പുറത്തായത് മത്സരത്തിൽ നിര്‍ണായകമാകുകയും ചെയ്തു. മത്സരത്തിൽ 25 റൺസിനു ന്യൂസീലൻഡ് ജയിച്ചതോടെ വിവാദം കത്തിപ്പടരുകയാണ്. അംപയർ ഔട്ട് അനുവദിക്കാത്തതിനെ തുടർന്ന് ഡിആർഎസിനുപോയാണ് കിവീസ് പന്തിന്റെ വിക്കറ്റ് നേടിയെടുത്തത്.

അജാസ് പട്ടേലിന്റെ ബോൾ പ്രതിരോധിക്കുന്നതിനിടെ ഋഷഭ് പന്തിന്റെ പാഡിൽ തട്ടി ഉയർന്ന പന്ത് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ പിടിച്ചെടുക്കുകയായിരുന്നു. അജാസ് പട്ടേലിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് കിവീസ് ക്യാപ്റ്റൻ ടോം ലാഥം റിവ്യൂവിനു പോയത്. അപ്പോഴും ഔട്ടല്ലെന്ന ആത്മവിശ്വാത്തിലായിരുന്നു പന്ത്. എന്നാൽ സ്നിക്കോ മീറ്ററിൽ ബോൾ ഋഷഭ് പന്തിന്റെ ബാറ്റിൽ ഉരഞ്ഞതായി തെളിഞ്ഞതോടെ ഔട്ട് നൽകി. തീരുമാനത്തിനെതിരെ ഗ്രൗണ്ടിൽവച്ച് തന്നെ ഇന്ത്യൻ ബാറ്റർ അംപയറോടു പരാതി പറയുന്നുണ്ടായിരുന്നു. 

ബോൾ കടന്നുപോകുന്ന സമയത്തു തന്നെ ഋഷഭ് പന്തിന്റെ ബാറ്റ് പാഡിലും തട്ടുന്നുണ്ട്. ഈ ശബ്ദമായിരിക്കാം ബാറ്റിൽ എഡ്ജ് ആയതായി തെറ്റിദ്ധരിച്ചത് എന്നാണു വാദം. ഋഷഭ് പന്തിനു പിന്തുണയുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് രംഗത്തെത്തുകയും ചെയ്തു. ഋഷഭ് പന്തിന്റെ ബാറ്റിൽ കൊണ്ടോ എന്ന് ഉറപ്പു പറയാൻ സാധിക്കില്ലെന്നും, ബാറ്റും പാഡും തമ്മിൽ തട്ടിയാലും സ്നീക്കോ മീറ്ററിൽ ഇങ്ങനെ കാണിക്കുമെന്നും ഡിവില്ലിയേഴ്സ് പ്രതികരിച്ചു. ഋഷഭ് പന്ത് പുറത്തായതിനു പിന്നാലെ തകർന്നടിഞ്ഞ ഇന്ത്യ 121 റൺസിന് രണ്ടാം ഇന്നിങ്സിൽ ഓൾ ഔട്ടായി.

English Summary:

AB de Villiers Fumes At Rishabh Pant's Controversial Dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com