ADVERTISEMENT

ആഷസ് പരമ്പരയോളം തന്നെ പ്രധാന്യത്തോടെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ബോർഡർ– ഗാവസ്കർ ട്രോഫി. 2010 മുതലാണ് ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾ ബോർഡർ– ഗാവസ്കർ എന്നറിയപ്പെടാൻ തുടങ്ങിയത്. 1932ൽ ആദ്യ ടെസ്റ്റ് മത്സരം കളിച്ചെങ്കിലും 1971ൽ വെസ്റ്റിൻഡീസിൽ വച്ച്, ഗാരി സോബേഴ്സ് നയിച്ച വിൻഡീസ് ടീമിനെതിരെ നേടിയ പരമ്പര വിജയത്തോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അറിയപ്പെടുന്ന ടീമായി ഇന്ത്യ മാറിയത്.

സുനിൽ ഗാവസ്കറുടെ അരങ്ങേറ്റ പരമ്പരയായിരുന്നു അത്. 4 ഇന്നിങ്സുകളിൽ നിന്ന് 154 ശരാശരിയിൽ 774 റൺസാണ് ഗാവസ്കർ പരമ്പരയിൽ നേടിയത്. പിന്നീടങ്ങോട്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ മേൽവിലാസമായി മാറി ഗാവസ്കർ. 

150ൽ അധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടും 50നു മുകളിൽ ശരാശരിയോടെ 11000ൽ അധികം റൺസ് നേടിയ അലൻ ബോർഡർ, നിശ്ചിത ഓവർ മത്സരങ്ങളിലും ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായിരുന്നു.  തങ്ങളുടെ ടീമുകൾക്കായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇന്ത്യ– ഓസ്ട്രേലിയ  പരമ്പരയ്ക്ക്  ബോർഡറുടെയും  ഗാവസ്കറുടെയും പേരു നൽകാൻ തീരുമാനിച്ചത്.

English Summary:

Switch hit by P Balachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com