ADVERTISEMENT

ക്രൈസ്റ്റ്ചർച്ച്∙ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഇംഗ്ലണ്ടിനായി അർധ സെഞ്ചറി പ്രകടനവുമായി യുവതാരം ജേക്കബ് ബെതൽ. ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് എട്ടുവിക്കറ്റ് വിജയം നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ 37 പന്തുകൾ നേരിട്ട താരം 50 റൺസുമായി പുറത്താകാതെനിന്നു. ട്വന്റി20 ശൈലിയിൽ ബാറ്റുവീശിയ താരം ഒരു സിക്സും എട്ടു ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. ഇതോടെ 104 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 12.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ഒരു റണ്ണെടുത്തുനിൽക്കെ ഓപ്പണർ സാക്ക് ക്രൗലിയെ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് ബെൻ ഡക്കറ്റും ജേക്കബ് ബെതലും കൈകോർത്തത്. 27 റൺസെടുത്ത് ഡക്കറ്റ് മടങ്ങിയപ്പോൾ, അർധ സെഞ്ചറിയുമായി ബെതൽ ക്രീസിൽ ഉറച്ചുനിന്നു. ഐപിഎൽ താരലേലത്തിൽ ബെതലിനെ 2.60 കോടി രൂപയ്ക്കാണ് ആർസിബി വാങ്ങിയത്. ആദ്യ ഇന്നിങ്സിൽ 34 പന്തുകൾ നേരിട്ട താരം 10 റൺസ് മാത്രമെടുത്തു പുറത്തായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്സിൽ 348 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇംഗ്ലണ്ട് 499 സ്കോർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ ആതിഥേയർ 254 റൺസെ‍ടുത്തു പുറത്തായി. രണ്ട് ഇന്നിങ്സുകളിലുമായി പത്തു വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലിഷ് പേസർ ബ്രൈഡൻ കാർസിന്റെ പ്രകടനവും മത്സരത്തിൽ നിർണായകമായി.

21 വയസ്സുകാരനായ ജേക്കബ് ബെതൽ ബാറ്ററായും സ്പിൻ ബോളറായും തിളങ്ങാൻ കഴിവുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റിൽ വാർവിക്‌ഷെയർ, ബർമിങ്ങാം ഫീനിക്സ്, വെൽഷ് ഫയർ ടീമുകൾക്കുവേണ്ടി താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി എട്ട് ഏകദിനങ്ങളും ഏഴു ട്വന്റി20 മത്സരങ്ങളും ഇറങ്ങിയിട്ടുണ്ട്.

English Summary:

RCB's IPL 2025 Recruit Jacob Bethell Hammers Blistering 50 for England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com