കരീബിയൻ മണ്ണിൽ 15 വർഷത്തിനിടെ ആദ്യ ടെസ്റ്റ് വിജയം; വിൻഡീസിനെതിരെ ചരിത്രമെഴുതി ബംഗ്ലദേശ്
Mail This Article
×
കിങ്സ്റ്റൻ (ജമൈക്ക) ∙ കരീബിയൻ മണ്ണിൽ 15 വർഷത്തിനിടെ ആദ്യമായി ബംഗ്ലദേശിന് ടെസ്റ്റ് മത്സര വിജയം. രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസിനെ 101 റൺസിനു തോൽപിച്ച ബംഗ്ലദേശ് പരമ്പരയിൽ സമനില നേടി (1–1). 287 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 185 റൺസിന് ഓൾഔട്ടായി. സ്കോർ: ബംഗ്ലദേശ്– 164, 268. വെസ്റ്റിൻഡീസ്–146, 185.
5 വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശിന്റെ ഇടംകൈ സ്പിന്നർ തൈജുൽ ഇസ്‌ലാമാണ് രണ്ടാം ഇന്നിങ്സിൽ വിൻഡീസിനെ തകർത്തത്. 4 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എന്ന നിലയിലായിരുന്ന ആതിഥേയർക്ക് 42 റൺസിനിടെ അവസാന 6 വിക്കറ്റുകളും നഷ്ടമായി.
കഴിഞ്ഞയാഴ്ച നടന്ന ഒന്നാം ടെസ്റ്റിൽ ഉൾപ്പെടെ കരീബിയൻ മണ്ണിൽ നടന്ന കഴിഞ്ഞ 7 ടെസ്റ്റ് മത്സരങ്ങളിലും ബംഗ്ലദേശ് തോൽവി വഴങ്ങിയിരുന്നു.
English Summary:
101-Run Victory: Bangladesh wins against West Indies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.