ADVERTISEMENT

അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ മാർനസ് ലബുഷെയ്നെ സ്ലെ‍ഡ്ജ് ചെയ്ത് ഇന്ത്യൻ താരം വിരാട് കോലി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിൽ ലബുഷെയ്ൻ ബാറ്റു ചെയ്യുമ്പോഴായിരുന്നു വിരാട് കോലിയുടെ പ്രതികരണം. ജസ്പ്രീത് ബുമ്രയുടെ പന്തുകളെക്കുറിച്ച് ലബുഷെയ്ന് ഒരു പിടിയുമില്ലെന്നായിരുന്നു കോലിയുടെ വാക്കുകൾ. സ്റ്റംപ് മൈക്കിലാണു കോലിയുടെ വാക്കുകൾ പതിഞ്ഞത്.

ബുമ്രയുടെ പന്ത് ലബുഷെയ്ൻ ലീവ് ചെയ്തതിനു പിന്നാലെയായിരുന്നു കോലിയുടെ സ്ലെ‍ഡ്ജിങ്. പക്ഷേ കോലിക്കു മറുപടി നൽകാൻ മാർനസ് ലബുഷെയ്ൻ തയാറായില്ല. മത്സരത്തിൽ അർധ സെഞ്ചറി നേടി ലബുഷെയ്ൻ പുറത്തായപ്പോഴും കോലി ഗംഭീര ആഘോഷമാണു നടത്തിയത്. വിരൽ ചുണ്ടിനോടു ചേർത്തുള്ള കോലിയുടെ ‘സൈലന്റ് സെലിബ്രേഷൻ’ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 126 പന്തുകൾ നേരിട്ട ലബുഷെയ്ൻ 64 റൺസെടുത്താണു പുറത്തായത്.

രണ്ടാം ദിവസം നിതീഷ് കുമാർ റെഡ്ഡിയുടെ പന്ത് ഗള്ളിയിലേക്ക് അടിച്ച് ബൗണ്ടറി നേടാനുള്ള ശ്രമത്തിലാണ് ഓസീസ് ബാറ്റർ പുറത്തായത്. തകര്‍പ്പൻ ഫീൽഡിങ്ങിലൂടെ ജയ്സ്വാൾ പന്ത് പിടിച്ചെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു കോലിയുടെ ആഘോഷ പ്രകടനം.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി തിളങ്ങാൻ കോലിക്കു സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ എട്ടു പന്തുകൾ നേരിട്ട കോലി ഏഴു റൺസ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ പന്തിലായിരുന്നു കോലിയുടെ മടക്കം.

English Summary:

Virat Kohli sledges struggling Marnus Labuschange

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com