ADVERTISEMENT

അഡ്‍ലെയ്ഡ്∙ 181.6 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന മുഹമ്മദ് സിറാജ്! ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച വിവരമായിരുന്നു ഇത്. നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ‘വേഗം’ പക്ഷേ സ്പീഡ് ഗണ്ണിനു പിഴവു സംഭവിച്ചതു കാരണമുണ്ടായ തെറ്റായ കണക്കായിരുന്നു.

ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ 24–ാം ഓവറിലായിരുന്നു സിറാജിന്റെ പന്തിന്റെ വേഗം തെറ്റായി രേഖപ്പെടുത്തിയത്. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആരും ഇതുവരെ 181.6 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞിട്ടില്ലെന്നതാണു സത്യം. ക്രിക്കറ്റിലെ ഇതുവരെയുള്ളതിൽ ഏറ്റവും വേഗത്തിലുള്ള പന്തെറിഞ്ഞത് പാക്കിസ്ഥാൻ മുൻ പേസ് ബോളര്‍ ശുഐബ് അക്തറാണ്. 161.3 കിലോമീറ്ററാണ് അക്തറിന്റെ റെക്കോർഡ് വേഗത.

ഓസ്ട്രേലിയയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ ആദ്യ ദിനം സിറാജ് പത്തോവറുകളാണ് എറിഞ്ഞത്. 29 റൺസ് താരം വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ ഓസ്ട്രേലിയ 180ന് പുറത്താക്കിയിരുന്നു.

English Summary:

Did Mohammed Siraj break Shoaib Akhtar's fastest ball record in Adelaide Test?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT