ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ കോടിക്കിലുക്കത്തിനിടെ പഠനം തുടരുകയാണെന്നു വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് അയ്യർ. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ 23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത സ്വന്തമാക്കിയത്. 20 ലക്ഷം രൂപ വിലയുണ്ടായിരുന്ന വെങ്കടേഷ്, ഏതാനും സീസണുകൾ കൊണ്ട് ഐപിഎല്ലിലെ തന്നെ വിലയേറിയ താരങ്ങളിലൊരാളായി മാറി. ഇത്തവണ ഓൾറൗണ്ടറെ ടീമിൽ നിലനിർത്താതിരുന്ന കൊൽക്കത്ത, ലേലത്തിൽ വൻതുകയെറിഞ്ഞ് വെങ്കടേഷിനെ വീണ്ടും സ്വന്തമാക്കുകയായിരുന്നു.

വിദ്യാഭ്യാസം തുടരുകയാണെന്ന് കഴിഞ്ഞ ദിവസം വെങ്കടേഷ് അയ്യർ ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തുകയായിരുന്നു. ഫിനാൻസിൽ പിഎച്ച്ഡി ചെയ്യുകയാണ് വെങ്കടേഷ് അയ്യർ ഇപ്പോൾ. ‘‘ക്രിക്കറ്റു മാത്രമായി മുന്നോട്ടുപോകുകയെന്നത് എന്റെ രക്ഷിതാക്കളെ മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഞാൻ നന്നായി പഠിച്ചു. പുതിയൊരു താരം മധ്യപ്രദേശ് ടീമിലെത്തുമ്പോൾ ഇപ്പോഴും പഠിക്കുന്നുണ്ടോയെന്നാണ് ആദ്യം ചോദിക്കുക. വിദ്യാഭ്യാസം മാത്രമാണ് മരണം വരെയും നമ്മുടെ കൂടെയുണ്ടാകുക. 60 വയസ്സുവരെ ഒരാൾക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ല.’’

‘‘ജീവിക്കണമെങ്കിൽ നിങ്ങൾക്ക് നല്ല വിദ്യാഭ്യാസം വേണം. എപ്പോഴും ക്രിക്കറ്റിനെക്കുറിച്ചു മാത്രം ചിന്തിച്ചാൽ കൂടുതൽ സമ്മർദത്തിലാകും. ഒരു സമയത്ത് രണ്ടു കാര്യങ്ങളും ചെയ്യാൻ സാധിക്കുമെങ്കിൽ ഞാൻ അതു ചെയ്യും. ക്രിക്കറ്റ് താരങ്ങൾ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് എന്റെ അഭിപ്രായം. ബിരുദമോ, ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കാൻ പറ്റുമെങ്കിൽ അതു ചെയ്യണം. ഞാന്‍ ഫിനാൻസിൽ‌ പിഎച്ച്ഡി ചെയ്യുകയാണ്. അടുത്ത തവണ ഡോക്ടർ. വെങ്കടേഷ് അയ്യരെന്ന് എന്നെ വിളിക്കേണ്ടിവരും.’’– കൊൽക്കത്ത താരം പ്രതികരിച്ചു.

English Summary:

KKR's most expensive buy Venkatesh Iyer pursuing PhD, soon to be called 'Doctor'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com