ഇന്ത്യ –ഓസീസ് 4–ാം ടെസ്റ്റ്: ഒരു ലക്ഷം പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ ഒന്നാം ദിനത്തിലെ ടിക്കറ്റുകൾ വിറ്റുതീർന്നു
Mail This Article
×
മെൽബൺ∙ ബോർഡർ– ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരമായ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നതായി സംഘാടകർ അറിയിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഡിസംബർ 26 മുതൽ 30വരെയാണ് മത്സരം. ഒരു ലക്ഷം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയമാണ് മെൽബണിലേത്.
ഇക്കഴിഞ്ഞ രണ്ടാം ടെസ്റ്റിൽ ആകെ 1,35,012 കാണികളാണ് 3 ദിവസവുമായി മത്സരം കാണാൻ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയത്. ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രത്തിൽ ഇതു റെക്കോർഡാണ്. ആദ്യ രണ്ടു ദിവസവും അരലക്ഷത്തിലധികം പേരാണ് അഡ്‌ലെയ്ഡിൽ മത്സരം കാണാൻ എത്തിയത്.
English Summary:
Boxing Day Test: Tickets for Day 1 of the Boxing Day Test between India and Australia are officially sold out. The highly anticipated match is part of the Border-Gavaskar Trophy and takes place at the Melbourne Cricket Ground from December 26-30.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.