ആർസിബിക്ക് കളിക്കാൻ ഒരു മലയാളി താരം കൂടി; വയനാട്ടുകാരി ജോഷിതയെ ടീമിലെത്തിച്ചത് 10 ലക്ഷം രൂപയ്ക്ക്!
Mail This Article
ബെംഗളൂരു ∙ വയനാട് കൽപറ്റ സ്വദേശിനി വി.ജെ.ജോഷിതയിലൂടെ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ (ഡബ്ല്യുപിഎൽ) വീണ്ടും മലയാളിത്തിളക്കം. ഡബ്ല്യുപിഎൽ മൂന്നാം സീസണു മുന്നോടിയായി ഇന്നലെ നടന്ന മിനി താരലേലത്തിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ജോഷിതയെ 10 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു.
ഇതോടെ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ മലയാളി പ്രാതിനിധ്യം നാലായി. ആശ ശോഭന (ബെംഗളൂരു), മിന്നു മണി (ഡൽഹി), സജന സജീവൻ (മുംബൈ) എന്നിവരെ അതതു ടീമുകൾ ലേലത്തിനു മുൻപേ നിലനിർത്തിയിരുന്നു.
മലേഷ്യയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയതിനു പിന്നാലെയാണ് ഓൾറൗണ്ടറായ ജോഷിതയ്ക്ക് ഡബ്ല്യുപിഎലിലും അവസരം ലഭിക്കുന്നത്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെ നെറ്റ് ബോളറായിരുന്നു. കൽപറ്റ ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളായ ജോഷിത ബത്തേരി സെന്റ് മേരീസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്.
∙ സിമ്രാന് 1.9 കോടി
മുംബൈയുടെ സിമ്രാൻ ഷെയ്ഖാണ് ലേലത്തിലെ വിലയേറിയ താരം. ഇരുപത്തിരണ്ടുകാരിയായ ബാറ്ററെ ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത് 1.9 കോടി രൂപയ്ക്ക്