ഓസീസ് ടീമിൽനിന്ന് മക്സ്വീനി പുറത്ത്; പകരം 19 വയസ്സുകാരൻ സാം കോൺസ്റ്റസിനെ ഉൾപ്പെടുത്തി
Mail This Article
×
മെൽബൺ ∙ 19 വയസ്സുകാരൻ സാം കോൺസ്റ്റസിനെ ഉൾപ്പെടുത്തി ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ അവസാന 2 മത്സരങ്ങൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ 3 ടെസ്റ്റുകളിലും നിറംമങ്ങിയ ഓപ്പണിങ് ബാറ്റർ നേഥൻ മക്സ്വീനിയ്ക്കു പകരക്കാരനായാണ് കോൺസ്റ്റസിനെ ടീമിലുൾപ്പെടുത്തിയത്.
പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചാൽ കഴിഞ്ഞ 13 വർഷത്തിനിടെ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ അരങ്ങേറുന്ന പ്രായംകുറഞ്ഞ താരമായി കോൺസ്റ്റസ് മാറും. നിലവിലെ ക്യാപ്റ്റൻ പാറ്റ് കമിൻസ് 2011ൽ 18–ാം വയസ്സിലാണ് ഓസീസ് ടെസ്റ്റ് ടീമിൽ അരങ്ങേറിയത്.
മൂന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ജോഷ് ഹെയ്സൽവുഡിന് പകരം പേസർ ജയ് റിച്ചഡ്സനും ടീമിൽ ഇടംപിടിച്ചു.
English Summary:
Border-Gavaskar Trophy: Australia announced its team for the final two matches of the Border-Gavaskar Trophy series, including 19-year-old Sam Conners
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.