ADVERTISEMENT

ക്വാലലംപുർ ∙ ശ്രീലങ്കയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ ഇന്ത്യ, അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലങ്കയെ 98 റൺസിൽ പിടിച്ചുനിർത്തിയ ഇന്ത്യ 14.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യ കണ്ടു. സ്കോർ: ശ്രീലങ്ക: 20 ഓവറിൽ 9ന് 98. ഇന്ത്യ–14.5 ഓവറിൽ 6ന് 102. 

നാളെ നടക്കുന്ന ഫൈനലിൽ ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ബംഗ്ലദേശ് ഇന്നലെ രണ്ടാം മത്സരത്തിൽ നേപ്പാളിനെതിരെ 9 വിക്കറ്റ് ജയത്തോടെയാണ് ഫൈനലിൽ ഇടംനേടിയത്.

4 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ഇന്ത്യയുടെ ഇടംകൈ സ്പിന്നർ ആയുഷി ശുക്ലയാണ് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ തകർത്തത്. പരുണിക സിസോദിയ 2 വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കൻ ബാറ്റിങ്ങിൽ 2 പേർക്കു മാത്രമാണ് രണ്ടക്കം സ്കോർ നേടാനായത്. 

മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ പതറിയെങ്കിലും ജി.തൃഷയുടെയും (32) ജി.കമാലിനിയുടെയും (28) ഇന്നിങ്സുകൾ ഇന്ത്യൻ ജയം ഉറപ്പാക്കി.

English Summary:

Under-19 Women's Asia Cup Final: India's Under-19 Women's Cricket team secured a place in the Asia Cup final with a convincing win over Sri Lanka. They will face Bangladesh in the final match.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com