ADVERTISEMENT

വഡോദര∙ ആഭ്യന്തര ക്രിക്കറ്റിൽ അതിവേഗ ഡബിൾ സെഞ്ചറിയുമായി തിളങ്ങി ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയ സമീർ റിസ്‍വി. അണ്ടർ 23 സ്റ്റേറ്റ് എ ട്രോഫി മത്സരത്തിൽ ഉത്തർപ്രദേശിന്റെ താരമായ സമീർ റിസ്‍വി ത്രിപുരയ്ക്കെതിരെ 97 പന്തുകളിൽ നേടിയത് 201 റൺസാണ്. 20 സിക്സുകളും 13 ഫോറുകളും അടിച്ചുകൂട്ടിയ താരം പുറത്താകാതെനിന്നു.

സമീർ റിസ്‍വിക്കു പുറമേ ശൗര്യ സിങ് (51), ആദർശ് സിങ് (52) എന്നിവരും തിളങ്ങിയതോടെ ആദ്യം ബാറ്റു ചെയ്ത യുപി നാലു വിക്കറ്റ് നഷ്ടത്തില്‍ 405 റൺസെടുത്തിരുന്നു. ഐപിഎൽ മെഗാലേലത്തിൽ 95 ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റല്‍സ് സമീർ റിസ്‍വിയെ സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

കഴിഞ്ഞ സീസണിനു മുൻപു നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പർ കിങ്സ് 8.4 കോടി രൂപയ്ക്കായിരുന്നു താരത്തെ വാങ്ങിയത്. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ താരത്തിനു സാധിച്ചിരുന്നില്ല. എട്ട് ഇന്നിങ്സുകളിൽ 51 റൺസ് മാത്രമാണു താരം നേടിയത്. ഇതോടെ താരത്തെ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ നിലനിർത്തിയിരുന്നില്ല. 

English Summary:

Sameer Rizvi on fire for UP with 201 in 97 balls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com