ആറാം വിക്കറ്റ് വീണു, ആദ്യ ഇന്നിങ്സിൽ 300 കടന്ന് ഓസ്ട്രേലിയ; നിലയുറപ്പിച്ച് സ്റ്റീവ് സ്മിത്ത്
Mail This Article
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ കളി ഇന്ത്യയുടെ നിയന്ത്രണത്തിലാക്കാൻ കിണഞ്ഞു പരിശ്രമിച്ച് ബോളർമാർ. ടോസ് നേടി ആദ്യം ബാറ്റു ചെയ്യുന്ന ഓസ്ട്രേലിയയുടെ ആറാം വിക്കറ്റും വീണു. ആദ്യ ദിവസം 86 ഓവറിൽ 311 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്.
സാം കോൺസ്റ്റാസ് (65 പന്തില്‍ 60), ഉസ്മാൻ ഖവാജ (121 പന്തിൽ 57), മാർനസ് ലബുഷെയ്ൻ (145 പന്തിൽ 72), ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചൽ മാർഷ് (13 പന്തിൽ നാല്), അലക്സ് ക്യാരി (41 പന്തിൽ 31) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായ ബാറ്റർമാർ. 111 പന്തിൽ 68 റൺസുമായി സ്റ്റീവ് സ്മിത്തും ക്യാപ്റ്റൻ പാറ്റ് കമിൻസുമാണ് (17 പന്തിൽ എട്ട്) ക്രീസിലുള്ളത്. ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
89 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ സാം കോൺസ്റ്റാസും ഉസ്മാൻ ഖവാജയും ഓസ്ട്രേലിയയ്ക്കായി കൂട്ടിച്ചേർത്തത്. സാം കോൺസ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ എൽബിഡബ്ല്യു ആകുകയായിരുന്നു. ഉസ്മാൻ ഖവാജയെ ജസ്പ്രീത് ബുമ്രയുടെ പന്തിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി. വാഷിങ്ടന്‍ സുന്ദറിനാണ് ലബുഷെയ്ന്റെ വിക്കറ്റ്. പിന്നാലെ ഹെഡിനെയും മാര്‍ഷിനെയും ബുമ്ര മടക്കിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി.
സ്കോർ 299ൽ നിൽക്കെ അലക്സ് ക്യാരിയെ ആകാശ്ദീപ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തിയാണ് ഇന്ത്യ നാലാം ടെസ്റ്റ് കളിക്കുന്നത്. പരമ്പര നിലവിൽ 1–1 എന്ന നിലയിലാണ്.
ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ആകാശ്ദീപ്, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– സാം കൊൻസ്റ്റാസ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് ക്യാരി, പാറ്റ് കമിൻസ്, മിച്ചല്‍ സ്റ്റാർക്ക്, നേഥൻ ലയൺ, സ്കോട്ട് ബോളണ്ട്.