ADVERTISEMENT

കൊച്ചി∙ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പരിശീലകരിൽ ഒരാളായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നു രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ട് കളത്തിൽ സജീവമായിരുന്നു. മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ചാത്തുണ്ണിക്കുള്ളത്. കേരള പൊലീസ് ടീമിലൂടെ സംസ്ഥാനത്തേക്ക് ആദ്യമ‍ായി ഫെഡറേഷൻ കപ്പ് കിരീടം എത്തിച്ചത് ടി.കെ. ചാത്തുണ്ണിയാണ്. കേരള പൊലീസിനെ രാജ്യത്തെ ഒന്നാം കിട ടീമാക്കി വളർത്തിയ ചാത്തുണ്ണിയെ പിന്നീട് കൊൽക്കത്തയിലെയും ഗോവയിലെയും വമ്പൻ കബ്ബുകൾ റാഞ്ചുകയായിരുന്നു. എഫ്സി കൊച്ചിനെ പരിശീലിപ്പിക്കാൻ കേരളത്തിലേക്ക് മടങ്ങിയെത്തിയ ചാത്തുണ്ണി ടീമിനെ ഇന്ത്യയുടെ ഒന്നാംകിട ക്ലബ്ബുകളിലൊന്നാക്കി.

ഇടവേളയിൽ എഫ്സി കൊച്ചിനിൽനിന്ന് പിൻവാങ്ങിയ ചാത്തുണ്ണി ഗോവയിൽ ചർച്ചിൽ ബ്രദേഴ്‌സിലെത്തി. വിവാ കേരളയെ പരിശീലിപ്പിക്കാൻ തിരിച്ചെത്തിയ ചാത്തുണ്ണി ആദ്യവർഷം ക്ലബ്ബിനെ സംസ്‌ഥാന ചാംപ്യൻമാരാക്കി. ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, ജോപോൾ അഞ്ചേരി, യു. ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ താരങ്ങളെല്ലാം ചാത്തുണ്ണിയുടെ ശിക്ഷണത്തിൽ മികവിലേക്കുയർന്നവരാണ്. 1979 ൽ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെയും പരിശീലിപ്പിച്ചു. ‘ഫുട്ബോൾ മൈ സോൾ’ എന്ന പേരിൽ ആത്മകഥയെഴുതിയിട്ടുണ്ട്.

English Summary:

Football Coach TK Chathunni Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com