ADVERTISEMENT

ബെർലിൻ ∙ യൂറോ കപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ഡെന്മാർക്കിനെ സമനിലയിൽ തളച്ച് സ്ലൊവേനിയ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണു നേടിയത്. 17–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിന്റെ ഗോളിൽ ഡെന്മാർക്ക് മുന്നിലെത്തി. കഴിഞ്ഞ യൂറോയില്‍ ഡെന്മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞുവീണ അതേ ക്രിസ്റ്റ്യന്‍ എറിക്‌സണാണ് ഇത്തവണ ഗോളടിച്ച് കാണികളെ ത്രസിപ്പിച്ചത്.

ആദ്യ പകുതിയിൽ ഗോൾ മടക്കാൻ സ്ലൊവേനിയ നന്നായി ശ്രമിച്ചെങ്കിലും ഡാനിഷ് പ്രതിരോധത്തിൽ തട്ടിത്തകർന്നു. രണ്ടാംപകുതിയിൽ നിരന്തരം പന്ത് എതിർ ഗോൾമുഖത്തെത്തി. 77ാം മിനിറ്റിൽ എറിക് ജാൻസയുടെ ഷോട്ട് വലയിലേക്ക് കയറിയതോടെ സ്ലൊവേനിയ സമനില പിടിച്ചു. അവസാന മിനിറ്റുകളിൽ ഇരുടീമുകളും പൊരുതിയെങ്കിലും മത്സരം സമനിലയിൽതന്നെയാണ് തീർന്നത്.

English Summary:

Match Updates: Slovenia vs Denmark in Euro Cup 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com