ഫ്‌ളൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷനും മനോരമ ഓൺലൈനും കൈകോർക്കുന്നു; യൂറോ കപ്പ് ആവേശം ബിഗ് സ്ക്രീനിൽ
Mail This Article
കൊച്ചി∙ യൂറോ കപ്പ് ആവേശം സെമി പോരാട്ടങ്ങളിലേക്കു കടക്കുമ്പോൾ, ഇനിയുള്ള മത്സരങ്ങൾ കൂറ്റൻ എൽഇഡി സ്ക്രീനിൽ സൗജന്യമായി കാണാൻ അവസരമൊരുക്കി മനോരമ ഓൺലൈനും ഫ്‌ളൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷനും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കൂറ്റൻ എൽഇഡി സ്‌ക്രീനിലാണ് സൗജന്യമായി പ്രദർശിപ്പിക്കുക.
ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ നെതർലൻഡ്സും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുക. സ്പെയിനും ഫ്രാൻസും തമ്മിൽ നടന്ന ആദ്യ സെമിപോരാട്ടത്തിന്റെ പ്രദേശനം കാണാൻ നിരവധിപ്പേരാണ് എത്തിയത്. 10.30 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ കായിക പ്രേമികൾക്കായി രസകരമായ മത്സരങ്ങളും സമ്മാനങ്ങളും ഡിജെ മ്യൂസിക്കും ഉണ്ടാകും. തുടർന്ന് പുലർച്ചെ 12:30ന് സെമി ഫൈനൽ പ്രദർശനം.
ഞായറാഴ്ച രാത്രി ഫൈനലും സമാനമായ രീതിയിൽ പ്രദർശനം ഉണ്ടാകും. കുടുംബത്തോടൊപ്പം മികച്ച ശബ്ദദൃശ്യ മികവോടെ യൂറോ കപ്പ് മത്സരങ്ങൾ ഫുട്ബോൾ സ്റ്റേഡിയത്തിൽ എന്ന പോലെ ആസ്വദിക്കാനുള്ള അവസരമാണ് മനോരമ ഓൺലൈനും ഫ്‌ളൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷനും ചേർന്ന് ഒരുക്കുന്നത്.