ADVERTISEMENT

2017ൽ ഇന്ത്യയിൽ നടന്ന അണ്ട‌ർ 17 ലോകകപ്പിന്റെ ഫൈനലിൽ മത്സരിച്ചവർ ഞായറാഴ്ച യൂറോ കപ്പ് ഫൈനലിലും നേർക്കുനേർ ഇറങ്ങുന്നു. ഇംഗ്ലണ്ടിന്റെ മിഡ്ഫീൽഡർ ഫിൽ ഫോഡനും ഡിഫൻഡർ മാർക് ഗെയിയും സ്പെയിന്റെ ഫോർവേഡ് ഫെറാൻ ടോറസും. ഇരുപത്തിനാലുകാരൻ ഫോഡനും ഇരുപത്തിമൂന്നുകാരൻ ഗെയിയും ഫൈനലിൽ ഇംഗ്ലണ്ട് ആദ്യ ഇലവനിൽ ഉണ്ടാകുമെന്നുറപ്പാണ്. എന്നാൽ ഇരുപത്തിനാലുകാരൻ ടോറസ് റിസർവ് താരമായിരിക്കാനാണ് സാധ്യത. 

2017ൽ കൊൽക്കത്തയിൽ ന‌ടന്ന ഫൈനലിൽ ഫോഡന്റെ ഇരട്ടഗോൾ മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ 5–2 ജയം. ഗെയിയും ഗോൾ നേട‌ി. ഫോഡൻ ലോകകപ്പിലെ മികച്ച താരമായി.

English Summary:

Players who competed in U-17 World Cup finals in India are in Euro cup finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com