ADVERTISEMENT

ബെർലിൻ‍∙ 12 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്പെയിൻ കിരീടം ചൂടിയ യൂറോ കപ്പ് ഫുട്ബോളിൽ, സ്പാനിഷ് മധ്യനിര താരം റോഡ്രി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 13ന് 17 വയസ് പൂർത്തിയായ സ്പെയിനിന്റെ തന്നെ യുവതാരം ലാമിൻ യമാലാണ് മികച്ച യുവതാരം. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പുരസ്കാരം ആറു താരങ്ങൾ പങ്കിട്ടു. ഫ്രഞ്ച് ഗോൾകീപ്പർ മൈക് മയ്ഗ്‌നൻ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി.

ടൂർണമെന്റിൽ സ്പെയിനിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച റോഡ്രി, ഇംഗ്ലണ്ടിനെതിരായ കലാശപ്പോരിൽ മുട്ടിനു പരുക്കേറ്റതിനെ തുടർന്ന് ആദ്യ പകുതിക്കു ശേഷം തിരികെ കയറിയിരുന്നു. അതേസമയം, ഇത്തവണ ടൂർണമെന്റിൽ സ്പെയിനിന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച പതിനേഴുകാരൻ ലാമിൻ യമാലാകട്ടെ, ഫൈനലിൽ ഉൾപ്പെടെ നാല് അസിസ്റ്റുകളാണ് നൽകിയത്. കലാശക്കളിയിൽ ആദ്യ ഗോൾ നേടിയ ഇരുപത്തിരണ്ടുകാരൻ നിക്കോ വില്യംസാണ് ഫൈനലിലെ താരം.

അസിസ്റ്റുകൾ പരിഗണിക്കുന്ന രീതി മാറ്റിയതോടെയാണ് ഇത്തവണ ഗോൾഡൻ ബൂട്ടിന് കൂടുതൽ അവകാശികളെത്തിയത്. ഇംഗ്ലിഷ് നായകൻ ഹാരി കെയ്ൻ, സ്പെയിനിന്റെ ഡാനി ഓൽമോ, നെതർലൻഡ്സ് താരം കോഡി ഗാങ്പോ, ജോർജിയയുടെ ജോർജസ് മികാവുടാഡ്സെ, ജർമൻ താരം ജമാൽഡ മുസിയാല, സ്ലൊവാക്യൻ താരം ഇവാൻ എന്നിവരാണ് മൂന്നു ഗോളുകൾ വീതം നേടി ഗോൾഡൻ ബൂട്ട് പങ്കിട്ടത്.

English Summary:

Spain Wins Euro Cup 2024 After 12 Years, Rodri Crowned Best Player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com