ADVERTISEMENT

മയാമി∙ കോപ്പ അമേരിക്ക വിജയത്തിനു പിന്നാലെ വംശീയ വിദ്വേഷം നിറഞ്ഞ ചാന്റ് ആലപിച്ചു വിവാദത്തിലായി അർജന്റീന താരങ്ങൾ. അർജന്റീന താരം എൻസോ ഫെർണാണ്ടസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് ഫ്രഞ്ച് താരങ്ങൾക്കെതിരായ വംശീയ പരാമർശങ്ങളുള്ള ചാന്റുകളുള്ളത്. വിവാദമുയർന്നതിനു പിന്നാലെ വിഡിയോ നീക്കം ചെയ്ത എൻസോ ഫെർണാണ്ടസ് മാപ്പു പറഞ്ഞ് തടിയൂരി. ഫ്രഞ്ച് താരങ്ങൾക്കെതിരായ വിദ്വേഷം നിറഞ്ഞ ചാന്റുകൾ, 2022 ഫിഫ ലോകകപ്പിലെ അര്‍ജന്റീന– ഫ്രാൻസ് ഫൈനലിനിടെ വൻ ചർച്ചയായിരുന്നു.

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ തോൽപിച്ചാണ് അർജന്റീന കിരീടം നേടിയത്. എക്സ്ട്രാ ടൈമിൽ ലൗറ്റാരോ മാർട്ടിനെസ് നേടിയ ഗോളിലായിരുന്നു അർജന്റീനയുടെ വിജയം. വിദ്വേഷം നിറഞ്ഞ ചാന്റ് എൻസോ ഫെർണാണ്ടസ് ചിത്രീകരിക്കുന്നതു ശ്രദ്ധയിൽപെട്ട ഒരാൾ വിഡിയോ കട്ട് ചെയ്യാൻ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ചെൽസി ടീമിൽ എൻസോയുടെ സഹതാരമായ വെസ്‍ലി ഫൊഫാന രൂക്ഷവിമർശനമാണ് ഉയർത്തിയത്.

ചെല്‍സി താരങ്ങളായ എക്സൽ ഡയസി, മലോ ഗുസ്തോ എന്നിവർ ഇൻസ്റ്റഗ്രാമിൽ എൻസോ ഫെർണാണ്ടസിനെ അൺഫോളോ ചെയ്തു. വിമർശനങ്ങൾ ശക്തമായതോടെ ഖേദപ്രകടനവുമായി എൻസോ ഫെർണാണ്ടസ് രംഗത്തെത്തി. ‘‘ദേശീയ ടീമിന്റെ ആഘോഷങ്ങൾക്കിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയുടെ പേരിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ആ ഗാനത്തിലെ ഭാഷ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്തതാണ്. എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും ഞാൻ എതിരാണ്. ആ വിഡിയോയിലെ വാക്കുകൾ എന്റെ വിശ്വാസങ്ങൾക്ക് എതിരാണ്. എന്നോട് ക്ഷമിക്കുക’’– എൻസോ ഫെർണാണ്ടസ് വ്യക്തമാക്കി.

English Summary:

Enzo Fernandez apologizes for Argentina's 'offensive' France song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com