ADVERTISEMENT

ലിസ്ബൺ ∙ ഫുട്ബോൾ മൈതാനത്ത് ഞൊടിയിടയിൽ അദ്ഭുതങ്ങൾ കാണിക്കുന്ന അതേ മികവോടെ യുട്യൂബിലും വരവറിയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഔദ്യോഗിക ചാനലിന് 3.24 കോടി സബ്സ്ക്രൈബേഴ്സ്! ബുധനാഴ്ച വൈകിട്ടാണ് പോർച്ചുഗൽ താരം യുട്യൂബിൽ വിഡിയോ പങ്കുവച്ചു തുടങ്ങിയത്. 19 വിഡിയോ പോസ്റ്റ് ചെയ്തപ്പോഴേക്കും യുട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ റെക്കോർഡുകളെല്ലാം ക്രിസ്റ്റ്യാനോയുടെ ഷെൽഫിലേക്കെത്തി.

വെറും 90 മിനിറ്റിനുള്ളിൽ ഒരു മില്യൻ (10 ലക്ഷം) സബ്സ്ക്രൈബേഴ്സിനെയാണ് സൂപ്പർതാരത്തിന്റെ ചാനലിനു ലഭിച്ചത്. ഒരു ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യത്തിനിടെ യുട്യൂബിന്റെ ഗോൾഡൻ പ്ലേ ബട്ടൺ ക്രിസ്റ്റാനോയുടെ ഷെൽഫിലുമെത്തി. സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 10 ലക്ഷത്തിലെത്തുമ്പോഴാണ് ഗോൾഡൻ പ്ലേ ബട്ടൺ ലഭിക്കുക. യുട്യൂബ് അക്കൗണ്ട് തുടങ്ങി 24 മണിക്കൂർ പിന്നിട്ടപ്പോഴേക്കും ക്രിസ്റ്റ്യാനോയുടെ സബ്സ്ക്രൈബേഴ്സ് 2 കോടി കവിഞ്ഞിരുന്നു.

12 മണിക്കൂറിനുള്ളിൽ ഒരു കോടി സബ്സ്ക്രൈബേഴ്സിനെ നേടിയെടുത്ത് യുട്യൂബ് റെക്കോർഡിട്ട പോർച്ചുഗൽ സൂപ്പർതാരം ഈ നേട്ടത്തിൽ പിന്നിലാക്കിയത് ക്രിപ്റ്റോ ഗെയിമിങ് പ്ലാറ്റ്ഫോം ആയ ഹാംസ്റ്റർ കോബറ്റ് (7 ദിവസം), ബൽജിയം ഇൻഫ്ലുവൻസർ സെലിൻ ഡെപ് (4 മാസം), മിസ്റ്റർ ബീസ്റ്റ് ഗെയിമിങ് (7 മാസം) ചിലെ യുട്യൂബർ ടോമി 11 (8 മാസം) എന്നിവരെയാണ്.

മക്കൾക്ക് ഗോൾഡൻ പ്ലേ ബട്ടൺ കാണിച്ചു കൊടുക്കുന്ന വിഡിയോ സമൂഹമാധ്യത്തിൽ പങ്കുവച്ച ക്രിസ്റ്റ്യാനോ ‘സ്യുയിസ്ക്രൈബേഴ്സിന് നന്ദി’ എന്നും കുറിച്ചു. ക്രിസ്റ്റ്യാനോയുടെ വിഖ്യാതമായ ഗോളാഘോഷം ‘സ്യുയി’ എന്നാണ് അറിയപ്പെടുന്നത്.

യുട്യൂബിൽ ക്രിസ്റ്റ്യാനോയുടെ‌ ‌കുതിപ്പ് ഇങ്ങനെ

22 മിനിറ്റ്: 1 ലക്ഷം സബ്സ്ക്രൈബേഴ്സ്

90 മിനിറ്റ്: 10 ലക്ഷം‌

12 മണിക്കൂർ: 1 കോടി

‌24 മണിക്കൂർ: 2 കോടി

English Summary:

Cristiano breaking youtube records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com