ADVERTISEMENT

കൊച്ചി ∙ പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ (എസ്എൽകെ) ഫോഴ്സ കൊച്ചി എഫ്സിയെ മുൻ ഇന്ത്യൻ ഗോൾകീപ്പർ സുഭാഷിഷ് റോയ് ചൗധരി നയിക്കും. കേരളത്തിലെ വളർന്നു വരുന്ന കളിക്കാർക്കു ദേശീയ, രാജ്യാന്തര ഫുട്ബോൾ ലീഗുകളിലേക്കു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ‘ഫീഡർ ലീഗ്’ ആകുകയാണ് എസ്എൽകെ ലക്ഷ്യമിടുന്നതെന്നു ടീം സഹ ഉടമ കൂടിയായ നടൻ പൃഥ്വിരാജ് പറ‍ഞ്ഞു.

പ്രതീക്ഷയോടെയാണു സെപ്റ്റംബർ 7 നു മലപ്പുറം എഫ്സിയുമായുള്ള ആദ്യ മത്സരത്തിന് ഒരുങ്ങുന്നതെന്നു   ഹെഡ് കോച്ച് മാരിയോ ലെമോസ് പറഞ്ഞു. ലീഗിൽ 60ലേറെ യുവ മലയാളി താരങ്ങൾക്ക് അവസരം ലഭിക്കുന്നു എന്നതു വളരെ പ്രധാനമെന്ന് അസിസ്റ്റന്റ് കോച്ച് ജോ പോൾ അഞ്ചേരി, ടീം സഹ ഉടമകളായ ഷമീം ബക്കർ, നസ്‌ലി മുഹമ്മദ് എന്നിവർ പറഞ്ഞു.

ടീം ജഴ്സി ഒളിംപ്യൻ പി.ആർ.ശ്രീജേഷ് പുറത്തിറക്കി. കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ, സിഇഒ: മാത്യു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Subhasish Roy Chowdhury appointed as Forza Kochi captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com