ADVERTISEMENT

പാരിസ്∙ 12–ാം സെക്കൻഡിൽത്തന്നെ വലതുളച്ച ഫ്രാൻസിന്റെ ആവേശത്തിന് കത്രികപ്പൂട്ടിട്ട്, യുവേഫ നേഷൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഇറ്റലിക്ക് സർപ്രൈസ് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇറ്റലി ഫ്രാൻസിനെ വീഴ്ത്തിയത്. മത്സരം ആരംഭിച്ച് 12–ാം സെക്കൻഡിൽത്തന്നെ ബ്രാഡ്‌ലി ബാർകോളയിലൂടെ മുന്നിലെത്തിയ ഫ്രാൻസിനെ, ഫെഡറിക്കോ ഡിമാർക്കോ (30–ാം മിനിറ്റ്), ഡേവിഡ് ഫ്രറ്റേസി (50–ാം മിനിറ്റ്), ജിയാക്കോമോ റാസ്പദോറി (74–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിലാണ് ഇറ്റലി വീഴ്ത്തിയത്.

അതേസമയം, ആർസനൽ താരം കൂടിയായ പ്രതിരോധത്തിലെ കരുത്തൻ റിക്കാർഡോ കലാഫിയോറിയെ മത്സരത്തിനിടെ പരുക്കേറ്റ് നഷ്ടമായത് ഇറ്റലിക്ക് തിരിച്ചടിയായി. ടാക്കിൾ ചെയ്യപ്പെട്ട ഫ്രഞ്ച് താരം ഒസ്മാൻ ഡെംബെലെ നിയന്ത്രണം വിട്ട് കാലിലേക്ക് വീണതോടെയാണ് കലിഫിയോറിക്ക് പരുക്കേറ്റത്.

ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി നടന്ന മറ്റു മത്സരങ്ങളിൽ ബെൽജിയം ഇസ്രയേലിനെയും (3–1), സൈപ്രസ് ലിത്വാനിയയെയും (1–0), റുമാനിയ കൊസോവോയെയും (3–0), തോൽപ്പിച്ചു. സ്ലൊവേനിയ– ഓസ്ട്രിയ മത്സരവും (1–1), വെയിൽസ് – തുർക്കി മത്സരവും (0–0) സമനിലയിൽ അവസാനിച്ചു.

English Summary:

Italy beat France in Nations League despite conceding inside 13 seconds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com