ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കന്ന ജയം കുറിച്ച് മുഹമ്മദൻസ്. ആവേശപ്പോരാട്ടത്തിൽ ചെന്നൈയിൻ എഫ്‍സിയെയാണ് മുഹമ്മദൻസ് തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുഹമ്മദൻസിന്റെ വിജയം. 39–ാം മിനിറ്റിൽ ലാൽറിംസംഗ ഫനായിയാണ് അവരുടെ വിജയഗോൾ നേടിയത്.

ഇതോടെ, മൂന്നു കളികളിൽനിന്ന് ഓരോ ജയവും തോൽവിയും സമനിലയും സഹിതം നാലു പോയിന്റുമായി മുഹമ്മദൻസ് അഞ്ചാം സ്ഥാനത്തെത്തി. സീസണിലെ ആദ്യ തോൽവി വഴങ്ങിയ ചെന്നൈയിൻ രണ്ടു കളികളിൽനിന്ന് മൂന്നു പോയിന്റുമായി ആറാം സ്ഥാനത്താണ്.

English Summary:

Chennaiyin FC Vs Mohammedan SC, ISL 2024-25 Match- Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com