ADVERTISEMENT

ദോഹ ∙ ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 2 സെന്റിമീറ്റർ വ്യത്യാസത്തിലാണ് ദോഹയിൽ നീരജിന് ഒന്നാം സ്ഥാനം നഷ്ടമായത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ് 88.38 മീറ്റർ ദൂരം പിന്നിട്ട് ഒന്നാമതെത്തിയപ്പോൾ തന്റെ അവസാന ത്രോയിൽ നീരജ് 88.36 മീറ്റർ ദൂരം കൈവരിച്ചു.

ടോക്കിയോ ഒളിംപിക്സിൽ നീരജിനു പിന്നിൽ രണ്ടാമതായ താരമാണ് വാദ്‌ലെജ്. മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സൻ 85.75 മീറ്ററുമായി മൂന്നാം സ്ഥാനത്തായി. മത്സരത്തിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജന 9–ാം സ്ഥാനത്തൊതുങ്ങി (76.31 മീറ്റർ). 10 പേരാണ് മത്സരത്തിലുണ്ടായിരുന്നത്. 

സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് നീരജ് ദോഹയിൽ കൈവരിച്ചത്. ജൂലൈ 7ന് പാരിസിലാണ് അടുത്ത ഡയമണ്ട് ലീഗ് മീറ്റിങ്. ജൂലൈ 26നാണ് പാരിസ് ഒളിംപിക്സിനു തുടക്കമാകുന്നത്.

English Summary:

Neeraj Chopra finishes second in Doha Diamond League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com