ADVERTISEMENT

പാരിസ്∙ ഒളിംപിക്സിന് വേദിയാകുന്ന പാരിസ് നഗരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ ഡോഗ് സ്ക്വാഡും. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐ‌‌ടിബിപി) ‘കെ–9’ ഡോഗ് സ്ക്വാഡാണ് ഒളിംപിക്സിന് സുരക്ഷ ഒരുക്കാനായി പാരിസിൽ എത്തിയത്. വിവിധ മത്സരവേദികളിൽ ഡ്യൂട്ടിയിലുള്ള  ഇവർ സുരക്ഷ ഭീഷണികൾ മണത്തറിയുന്നതിൽ വിദഗ്ധ പരിശീലനം നേടിയവരാണ്.

ആദ്യമായാണ് കെ–9 സ്ക്വാഡ് ഒരു രാജ്യാന്തര ദൗത്യം ഏറ്റെടുക്കുന്നത്. 14ന് നടന്ന ഫ്രാൻസിന്റെ ദേശീയ ദിനാചരണത്തിലും കെ–9 സ്ക്വാഡ് സുരക്ഷ ഒരുക്കിയിരുന്നു. ബെൽജിയൻ മലനോയ്സ്, ജർമൻ ഷെപ്പേഡ്, ലാബ്രഡോർ ഇനങ്ങളിൽപെട്ട നായ്ക്കളാണ് സംഘത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com