ADVERTISEMENT

പാരിസ്∙ പരിശീലനത്തിനിടെ കുതിരയെ തല്ലുന്ന വിഡിയോ പ്രചരിച്ചതോടെ ബ്രിട്ടിഷ് അശ്വാഭ്യാസ താരം ഒളിംപിക്സിൽ നിന്നു പിൻമാറി. അശ്വാഭ്യാസത്തിൽ 3 തവണ ഒളിംപിക്സ് സ്വർണമെഡൽ‌ നേടിയ ബ്രിട്ടന്റെ ഷാർലറ്റ് ഡിഷാർഡിനാണ് മത്സരത്തിൽനിന്നു പിൻവാങ്ങിയത്.

പരിശീലനത്തിനിടെ ഷാർലറ്റ് തന്റെ കുതിരയെ തുടർച്ചയായി തല്ലുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെ ഷാർലറ്റിനെതിരെ രാജ്യാന്തര ഇക്വസ്ട്രിയൻ സ്പോർട്സ് ഫെഡറേഷനിൽ (എഫ്ഈഐ) പരാതി ലഭിച്ചു. തുടർന്നാണ് ബ്രിട്ടിഷ് താരത്തിന്റെ പിൻമാറ്റം. 

English Summary:

Equestrian withdraws from the Paris Olympics due to controversy in beating the horse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com