ADVERTISEMENT

പാരിസ് ∙ ഒളിംപിക്സിലെ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആർച്ചറിയിലെ റാങ്കിങ് മത്സരങ്ങളിലൂടെ ഇന്നു തുടക്കം. പുരുഷ, വനിതാ വിഭാഗങ്ങളിൽ 3 പേർ വീതം ഇന്ത്യയ്ക്കായി മത്സരിക്കും. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആർച്ചറി നോക്കൗട്ട് റൗണ്ടിൽ വ്യക്തിഗത, ടീമിനങ്ങളിൽ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവർക്കു റാങ്കിങ്ങിൽ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.

നാലാമത്തെ ഒളിംപിക്സിനിറങ്ങുന്ന ദീപിക കുമാരിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ടീമിൽ, അരങ്ങേറ്റ ഒളിംപിക്സിനെത്തുന്ന അങ്കിത ഭക്ത്, ഭജൻ കൗർ എന്നിവരുമുണ്ട്. പുരുഷൻമാരിൽ തരുൺ ദീപ് റായിയുടെയും നാലാം ഒളിംപിക്സാണിത്. പ്രവീൺ യാദവ്, ധീരജ് ബൊമ്മദേവര എന്നിവരും പുരുഷ വിഭാഗത്തിൽ മത്സരിക്കും. റീകർവ് വിഭാഗത്തിൽ മത്സരം നടക്കുന്ന ഒളിംപിക്സ് ആർച്ചറിയിൽ ഇന്ത്യയ്ക്ക് ഇതുവരെ ക്വാർട്ടർ ഫൈനലിന് അപ്പുറത്തേക്ക് മുന്നേറാനായിട്ടില്ല. 

പരിശീലകന്റെ അഭാവം മത്സരവേദിയിൽ ഇന്ന് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ വിദേശ പരിശീലകൻ ബേക് വൂങ് കിയുടെ അക്രഡിറ്റേഷൻ ശരിയാകാത്തതാണു കാരണം. ദക്ഷിണ കൊറിയക്കാരനാ‍യ ബേക് വൂങ് ടീമിനൊപ്പം ഫ്രാൻസിലെത്തിയെങ്കിലും അക്രഡിറ്റേഷൻ ഇല്ലാത്തതിനാൽ ഒളിംപിക് വേദികളിൽ ടീമിനെ അനുഗമിക്കാനാവില്ല. ആർച്ചറി അസോസിയേഷനും ഇന്ത്യൻ ഒളിംപിക് അസോസിയേഷനും തമ്മിലുള്ള തർക്കം മൂലമാണു പരിശീലകന് അക്രഡിറ്റേഷൻ കിട്ടാതെ പോയത്.

English Summary:

India to start Olympic games with Archery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com