ADVERTISEMENT

പാരിസ്∙ കായികരംഗത്ത് ഏറെ ഇഷ്ടപ്പെടുന്ന ബാഡ്മിന്റൻ താരം പി.വി. സിന്ധുവിനെതിരായ സോഷ്യൽ മീഡിയ ആക്രമണത്തെ ചെറുക്കാൻ സ്വന്തമായി വ്യാജ പ്രൊഫൈലുണ്ടാക്കിയ സംഭവിച്ച വിവരിച്ച് പാരിസ് ഒളിംപിക്സിലെ ഇരട്ട മെഡൽ ജേതാവ് മനു ഭാക്കർ. പി.വി. സിന്ധുവിനോടും നീരജ് ചോപ്രയോടുമുള്ള അടുപ്പത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ്, സിന്ധുവിനെതിരായ അനാവശ്യ വിമർശനങ്ങളെ ചെറുക്കാൻ വ്യാജ പ്രൊഫൈലുണ്ടാക്കിയതായി മനു ഭാക്കർ സമ്മതിച്ചത്. മനു ഭാക്കറിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെ പി.വി. സിന്ധുവും രംഗത്തെത്തി.

‘ഇന്ത്യൻ കായിക ചരിത്രത്തിലെ സുപ്രധാന താരങ്ങളെ ആദ്യം മുതലേ എനിക്കറിയാം. ഇപ്പോൾ പി.വി. സിന്ധു, നീരജ് ചോപ്ര തുടങ്ങിയവരെയും അടുത്തു പരിചയമുണ്ട്. അവരുടെ കഠിനാധ്വാനത്തെ ഞാൻ എപ്പോഴും അഭിനന്ദിക്കാറുണ്ട്. ഒരു സമയത്ത് പി.വി. സിന്ധുവിനെതിരായ സോഷ്യൽ മീഡിയയിലെ ആക്രമണങ്ങളെ ചെറുക്കാൻ ഞാൻ വ്യാജ പ്രൊഫൈൽ പോലുമുണ്ടാക്കിയിട്ടുണ്ട്. ചില ആളുകൾ സിന്ധുവിനെതിരെ പോസ്റ്റ് ചെയ്ത കമന്റുകൾ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. അവരോടു പ്രതികരിക്കുന്നതിന് ഞാൻ വ്യാജ പ്രൊഫൈലുണ്ടാക്കി.’’ – ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മനു ഭാക്കർ വെളിപ്പെടുത്തി.

ഇതിനു പിന്നാലെ, മനു ഭാക്കറിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിച്ച് പി.വി. സിന്ധു എക്സിലൂടെ നേരിട്ട രംഗത്തെത്തി. ‘‘ഹ.. ഹ.. വാട്ട് എ സ്വീറ്റ്‌ഹാർട്ട്!!! ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയവരുടെ ക്ലബ്ബിലേക്ക് സ്വാഗതം. ഇനിയും ഏറെ ദൂരം പോകാനുണ്ട്’ – സിന്ധു കുറിച്ചു.

English Summary:

Manu Bhaker admits creating fake profile to defend PV Sindhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com