ADVERTISEMENT

പാരിസ്∙ ഒളിംപിക്സിലെ വേഗചാംപ്യനായുള്ള യുഎസിന്റെ 20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യൻ സമയം ഇന്നു പുലർച്ചെ നോഹ ലൈൽസിന്റെ മിന്നൽക്കുതിപ്പ് സ്വർണത്തിലേക്കെത്തിയത്. മില്ലി സെക്കൻഡുകൾ ഫലം നിശ്ചയിച്ച പുരുഷ 100 മീറ്റർ ഫൈനലിൽ നോഹ ലൈൽസ് (9.784 സെക്കൻഡ്) ജമൈക്കയുടെ കിഷെയ്ൻ തോംപ്സനെ പിന്തള്ളിയത് (9.789 സെക്കൻഡ്) 5 മില്ലി സെക്കൻഡിന്റെ വ്യത്യാസത്തിൽ. 9.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത യുഎസിന്റെ ഫ്രെഡ് കെർലിക്കാണ് വെങ്കലം.

ഉസൈൻ ബോൾട്ടിന്റെ ഒളിംപിക് റെക്കോർഡ് പ്രകടനം വന്ന 2012ലെ ലണ്ടൻ ഒളിംപിക്സിനു ശേഷം, ഒളിംപിക്സ് വേദിയിലെ ഏറ്റവും മികച്ച സമയമാണ് ഇത്തവണ നോഹ ലൈൽസ് കുറിച്ച 9.79 സെക്കൻഡ്. കഴിഞ്ഞ തവണ ടോക്കിയോയിൽ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് 9.80 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. 2016ലെ റിയോ ഒളിംപിക്സിൽ ഇതിഹാസ താരം ഉസൈൻ ബോൾട്ടിനായിരുന്നു സ്വർണമെങ്കിലും, കുറിച്ച സമയം താരതമ്യേന മോശമായിരുന്നു. 9.81 സെക്കൻഡിൽ കുതിച്ചെത്തിയാണ് അന്ന് ബോൾട്ട് സ്വർണം നേടിയത്. ഈ നൂറ്റാണ്ടിൽ നടന്ന ഒളിംപിക്സുകളിൽ ഓരോ തവണയും വേഗരാജാക്കൻമാരായ താരങ്ങളുടെ പ്രകടനം ഇതാ:

English Summary:

Men's 100m Olympic winners since 2000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com