ADVERTISEMENT

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിലെ പുറത്താകലിനു പിന്നാലെ ദേശീയ റെസ്‌ലിങ് ഫെഡറേഷനെതിരെ(ഡബ്യുഎഫ്ഐ) വിനേഷ് ഫോഗട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം നടന്ന ഫെഡറേഷൻ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭാരവാഹികളെ അയോഗ്യരാക്കണമെന്നും കാട്ടിയാണു ഗുസ്തിതാരങ്ങളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരും കോടതിയെ സമീപിച്ചിരിക്കുന്നത്. 

പാരിസ് ഒളിംപിക്സിന്റെ ഭാഗമായി ഒളിംപിക് വില്ലേജിലെത്തിയ പ്രസിഡന്റ് സഞ്ജയ് സിങ് വിനേഷിന്റെ കാര്യത്തിൽ ഇടപെടുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നതായി വിനേഷിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മേത്ത ആരോപിച്ചു. വിഷയം രാജ്യപ്രാധാന്യമുള്ള വിഷയമാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയം സെപ്റ്റംബർ 12നു പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് ഹർജിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലങ്ങൾ സമർപ്പിക്കാൻ ഹർജിക്കാർക്കും കേന്ദ്രസർക്കാരിനും നിർദേശം നൽകുകയും ചെയ്തു.

English Summary:

Vinesh Phogat in high court against wrestling federation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com