ADVERTISEMENT

ഒരു വെള്ളിയാഴ്ച മതി സിനിമയിൽ ഒരു താരം ജയിക്കാനും തോൽക്കാനും എന്നു പറയുംപോലെ ഒരു ഒളിംപിക്സ് മതി കായികലോകത്ത് ഒരാൾ സൂപ്പർ താരമായി മാറാൻ. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ ഇരട്ട വെങ്കല മെഡൽ നേട്ടത്തോടെ ഇന്ത്യൻ കായിക ലോകത്തെ ഏറ്റവും പുതിയ സൂപ്പർ താരമായി മനു ഭാക്കർ എന്ന ഇരുപത്തിരണ്ടുകാരി മാറിക്കഴിഞ്ഞു. ഇതിനു പിന്നാലെ നാൽപതിലേറെ വമ്പൻ ബ്രാൻഡുകളാണ്, കോടികൾ വാഗ്ദാനം ചെയ്ത് മനുവിനെ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കാൻ മത്സരിക്കുന്നത്.

കുതിപ്പ് ആറിരട്ടി

ഒന്നും രണ്ടുമല്ല, ആറിരട്ടിയോളമാണ് മനുവിന്റെ ബ്രാൻഡ് മൂല്യം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വർധിച്ചത്. ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്തതിനു പിന്നാലെ ചെറിയ ചില കമ്പനികൾ തങ്ങളുടെ ബ്രാൻഡ് അംബാസഡറാകാൻ ക്ഷണിച്ചിരുന്നു. പിന്നാലെ ലോക ചാംപ്യൻഷിപ്പുകളിലെ മെഡൽ പ്രകടനം കൂടി വന്നതോടെ മനുവിന്റെ പരസ്യ വരുമാനം ഉയരാൻ തുടങ്ങി. ഒളിംപിക്സിനു മുൻപ് 20 മുതൽ 25 ലക്ഷം രൂപ വരെയാണ് ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസഡറോ പരസ്യ മോഡലോ ആകുന്നതിലൂടെ മനുവിന് ലഭിച്ചിരുന്നത്. എന്നാൽ ഒളിംപിക്സിൽ മികവു തെളിയിച്ചതിനു പിന്നാലെ ഇത് ഒന്നരക്കോടിയായി ഉയർന്നു. നിലവിൽ 1- 1.5 കോടി രൂപ വരെയാണ് ഒരു പരസ്യത്തിന് മനുവിന് ലഭിക്കുന്നത്.

manu-sp2
Image Credit∙ Manu Bhaker/ Instagram
manu-sp2
Image Credit∙ Manu Bhaker/ Instagram

വിടാതെ വ്യാജന്മാരും

മനുവുമായി പരസ്യ കരാർ ഒപ്പിടാൻ വമ്പൻ ബ്രാൻഡുകൾ മത്സരിക്കുമ്പോൾ ഇതിനൊന്നും കാത്തുനിൽക്കാതെ മനുപോലും അറിയാതെ അവരെ ബ്രാൻഡ് അംബാസഡറായി ചില കമ്പനികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. മെഡൽ നേട്ടത്തിനു പിന്നാലെ ഇരുനൂറോളം ചെറുതും വലുതുമായ കമ്പനികൾ മനുവിന്റെ ചിത്രം ഉപയോഗിച്ച് പരസ്യങ്ങളും ക്യാംപെയ്നുകളും സംഘടിപ്പിച്ചു. വിവരമറിഞ്ഞ മനുവിന്റെ മീഡിയ ടീം അൻപതിലേറെ കമ്പനികൾക്ക് ഇതിനോടകം നോട്ടിസ് അയച്ചുകഴിഞ്ഞു.

manu-sp4
Image Credit: Manu Bhaker/ Instagram
manu-sp4
Image Credit: Manu Bhaker/ Instagram

സോഷ്യൽ മീഡിയ സ്റ്റാർ

തന്റെ സോഷ്യൽ മീഡിയ പേജുകളിലെ ഫോളോവേഴ്സിന്റെ എണ്ണത്തിലും ഒരാഴ്ചയ്ക്കുള്ളിൽ മനു വൻ കുതിപ്പുണ്ടാക്കി. ഒളിംപിക്സിനു മുൻപ് ഇൻസ്റ്റഗ്രാം പ്രൊഫൈലിന് രണ്ടര ലക്ഷത്തിൽ താഴെ മാത്രം ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. എന്നാൽ മെഡൽ നേടി ദിവസങ്ങൾക്കുള്ളിൽ ഫോളോവേഴ്സ് 10 ലക്ഷം കവിഞ്ഞു.

manu-sp5
Image Credit: Manu Bhaker/ Instagram
manu-sp5
Image Credit: Manu Bhaker/ Instagram
English Summary:

Manu Bhakar: The New Superstar of Indian Sports after Paris Olympics Triumph"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com